അമ്മയെക്കുറിച്ചു പറയുമ്പോഴെല്ലാം മീരയുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു. ഒരേ കട്ടിലിൽ കൈയ്യെത്തും ദൂരത്തു കിടന്നിട്ടും അവൾ കാതങ്ങൾക്കപ്പുറത്തു നിന്നും സംസാരിക്കുന്നതുപോലെ തോന്നി.
"എല്ലാ ദിവസവും അമ്മ വിളിക്കുമായിരുന്നു. വിശേഷങ്ങളെല്ലാം പറയും. വീടിനും ഓഫീസിനും ഇടയിലുള്ള എന്റെ ജീവിതത്തിന്റെ വിശ്രമമില്ലാത്ത ഓട്ടം അമ്മയെ എപ്പോഴും വ്യാകുലപ്പെടുത്തിയിരുന്നു. " നിറഞ്ഞുവന്ന കണ്ണുകൾ പുതപ്പുകൊണ്ട് തുടച്ചു അവൾ തുടർന്നു , "അന്നും 'അമ്മ വിളിച്ചു. ബാങ്കിലെ തിരക്കിനിടയിൽ. എന്നിട്ടും ഞാൻ ഫോൺ എടുത്തു . അന്ന് ഒരു വിശേഷദിവസ്സമായിരുന്നു , വൈകിട്ട് അമ്പലത്തിൽ പോകാൻ മറക്കരുത് എന്ന് ഓര്മിപ്പിക്കാനാണ് അമ്മ വിളിച്ചത് ". അവളുടെ സ്വരം വീണ്ടും പാതിയിൽ മുറിഞ്ഞു.
ഞാനും ആ ദിവസം ഓർത്തെടുക്കാൻ ശ്രമിച്ചു. ഓഫീസിലെ തിരക്കിനിടയിൽ പല പ്രാവശ്യം ഞാൻ അന്ന് എന്തുകൊണ്ടോ മീരയെ ഓർമിച്ചു. സാധാരണയായി ഒരു ടെലിപ്പതി ഞങ്ങൾക്കിടയിൽ പ്രവർത്തിക്കാറുണ്ട്. അത് കൊണ്ടുതന്നെ എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. വിളിക്കാനായി ഫോൺ എടുത്തപ്പോൾ, നാട്ടിലെ സമയം രാത്രി പന്ത്രണ്ടു മണി . ഈ പാതിരായ്ക്ക് അവളെ വിളിച്ചുണർത്തേണ്ടന്ന് കരുതി പിന്തിരിഞ്ഞു . വീട്ടിലെത്തിയപ്പോഴേക്കും ഓർമയിൽ നിന്നെന്തോ അത് വിട്ടുപോയി.
അടുത്ത ദിവസം രാവിലെ ഫോണിൽ അവളുടെ മെസ്സേജ്, "എനിക്ക് നിന്നോട് സംസാരിക്കണം". ഈ ഇരുപത്തഞ്ചു വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഞങ്ങൾക്കിടയിൽ ഇങ്ങനൊരു കാര്യം നടന്നിട്ടില്ല. കാണുന്നതും വിളിക്കുന്നതും വല്ലപ്പോഴും. എങ്കിലും പരിഭവങ്ങളോ കുറ്റപ്പടുത്തലുകളോ ഇല്ലാതെ ഇന്നലെ പ്രീഡിഗ്രി ക്ലാസ്സിൽ തോളുരുമ്മു ഇരുന്ന അതേ സ്നേഹത്തിൽ ഞങ്ങൾ സംസാരിക്കും . ജീവിതങ്ങൾ വിശാലമായതോ അതിലെ കഥാപാത്രങ്ങളുടെ എണ്ണം കൂടിയതോ ഒന്നും ഞങ്ങളെ ബാധിച്ചിട്ടില്ല. കാനഡയിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ പോലും എന്റെ കൊച്ചുകൊച്ചു സന്തോഷങ്ങൾക്കും പ്രത്യേകിച്ച് സങ്കടങ്ങൾക്കും അങ്ങേത്തലക്കൽ ഒരു നല്ല കേൾവിക്കാരിയും സഹയാത്രികയുമായി അവൾ ഉണ്ടായിരുന്നു. പലപ്പോഴും "ഫേസ്ബുക്കോ വാട്സാപ്പോ തുടങ്ങു, എപ്പോഴും ബന്ധപ്പെടാമല്ലോ " എന്ന എന്റെ നിർബന്ധത്തെ , "എന്തിന്? മനസ്സിന് തോന്നുമ്പോൾ നമ്മൾ സംസാരിക്കാറുണ്ടല്ലോ " എന്ന മറു വാദം കൊണ്ട് അവൾ അറുപഴഞ്ചനായി നേരിട്ടു . വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചു ഞങ്ങൾ വാ തോരാതെ സംസാരിച്ചു .
രണ്ടു ദിവസം കൂടി കഴിഞ്ഞാണ് അവളെ വിളിച്ചത്, "'അമ്മ പോയി " ഫോൺ എടുത്തപ്പോഴേ വളരെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു . "അമ്പലത്തിൽ വിശേഷാൽ പൂജയ്ക്കു പോകാൻ ഒരുങ്ങി ഇറങ്ങുകയായിരുന്നു. അച്ഛൻ എത്തിയപ്പോൾ , മുഖം വല്ലാതെ വിളറിയിരുന്നു. ആസ്പത്രിയിൽ എത്തും മുൻപേ അച്ഛന്റെ മടിയിൽ ... അതിനു പത്തു മിനിറ്റു മുൻപ് എന്നെ വിളിച്ചിരുന്നു. എന്റെ തിരക്ക് കണ്ട് അമ്മ പിന്നെ വിളിക്കാം മോളെ എന്നു പറഞ്ഞു വച്ചു . പിന്നീട് ഒരിക്കലും ആ വിളി വന്നില്ല ." അസഹനീയമായ നിശ്ശബ്ദതക്കും തേങ്ങലുകൾക്കുമൊടുവിൽ ഞാൻ ഫോൺ വച്ചു .
ഇത്തവണത്തെ അവധിക്കാലത്തു അപ്രതീക്ഷിതമായാണ് അവളുടെ വീട്ടിൽ ഒരു ദിവസം തങ്ങിയത് . മോളാണ് പറഞ്ഞത്, "അമ്മയും ആന്റിയും ഒരുമിച്ചു കിടക്കട്ടേ, അവർക്കു പഴയ കാര്യങ്ങൾ സംസാരിക്കാമല്ലോ".
മീര വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു, "നാം ആർക്കും വേണ്ടി നമ്മുടെ അമ്മയുടെ സമയം മാറ്റിവെക്കരുത് . ഒരു പാട് കാര്യങ്ങൾ അവർക്കു നമ്മളോടു പറയാനുണ്ടാവും. പലതും പറയാതെ അവർക്കു ഉള്ളിലൊതുക്കേണ്ടി വരും. നമ്മളെക്കുറിച്ചുള്ള ആധിയാണ് സമയം നോക്കാതെയുള്ള ആ വിളികൾക്കു പിന്നിൽ . പോയ സമയങ്ങൾ തിരിച്ചു വരില്ല. ഇപ്പോഴും ഇടയ്ക്കിടെ ഞാൻ ഫോൺ ബെല്ലടിക്കുമ്പോൾ പ്രതീക്ഷയോടെ ഞാൻ നോക്കും , "'അമ്മ കോളിംഗ് " എന്നാണോ എന്ന് . കണ്ടില്ലെങ്കിലും സാരമില്ല, ആ സ്വരം ഒന്ന് കൂടി കേട്ടിരുന്നെങ്കിൽ.." .
എന്റെ കണ്ണുകളും ജലം കൊണ്ട് മുറിവേറ്റു നീറി . നഷ്ടപ്പെടുത്തിയ സമയങ്ങളെക്കുറിച്ചോർത്തു മനസ്സ് വിങ്ങി .ഇരുട്ടിലേക്ക് നോക്കുംതോറും എനിക്കു പേടിയായി, അമ്മയുടെ സാരിത്തലപ്പു കാണാതെ ഒരു കൊച്ചുകുട്ടി കരഞ്ഞുവിളിച്ചു .