എഴുത്തിൽനിന്നും ഒരു ചെറിയ ഇടവേളയിലായിരുന്നു. ഒട്ടനവധി ചെറുതും വലുതുമായ കാര്യങ്ങൾ ഈ രണ്ടുമൂന്നു മാസത്തിനിടയിൽ..
മുപ്പതുദിവസത്തെ നോമ്പായിരുന്നു അതിൽ പ്രധാനം. പത്തൊമ്പതു മണിക്കൂറിലേറെ നീണ്ട നോമ്പ് ഓരോ ദിവസ്സവും ആത്മശുദ്ധിക്കുള്ള ഒരവസരമായിരുന്നു, അതിലേറെ അച്ചടക്കത്തിന്റെയും. വികാരങ്ങൾ വിചാരങ്ങൾക്കുമുമ്പേ ഓടാതിരിക്കാനും അത് വാക്കുകളായി മാറി മറ്റുള്ളവരെ മുറിവേൽപ്പിക്കാതിരിക്കാനുമാണ് പരമാവധി ശ്രമിച്ചത് . "ഒരു പുഞ്ചിരി ഒരു സത്കർമ്മമാണ്" എന്ന പ്രവാചകവചനം ജീവിതത്തിൽ ഒന്നുകൂടി ഉറപ്പിച്ചു . അത് പലരും ചൂഷണം ചെയ്യുന്നുണ്ടോ എന്ന തോന്നൽ ഇടയ്ക്കിടെ ഉയർന്നുവരാറുണ്ടെങ്കിലും അത് എന്നെ ബാധിക്കില്ല എന്നുതന്നെ വിശ്വസിച്ചുപോകുന്നു .
ജീവിതം നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് വീണ്ടും ബോധ്യപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു അടുത്തത്. പതിവുപോലെ ജോലിക്കെത്തിയ സഹപ്രവർത്തക ഒരു കാർഡ്ബോർഡ് പെട്ടിയിൽ വിരലിലെണ്ണാവുന്ന സാധനങ്ങളുമെടുത്തു എന്നേയ്ക്കുമായി സ്ഥാപനത്തിന്റെ പടികളിറങ്ങുന്ന ദൃശ്യം കാണാൻ ഞാൻ നിന്നില്ല. മറ്റുള്ളവരോട് നാം ചെയ്യുന്ന ഓരോ പ്രവർത്തിയും ഇന്നല്ലെങ്കിൽ നാളെ നമ്മൾക്കെതിരെ സാക്ഷി പറയും എന്ന ഓർമ്മപ്പെടുത്തലായിരുന്നു ആ സംഭവം. അധികാരം ഭരിക്കാനുള്ളതാണെന്നു വാദിച്ചിരുന്ന അവർ അത് ദുർവിനിയോഗം ചെയ്തതിന്റെപേരിൽ തന്നെ പുറത്താക്കപ്പെട്ടു .
രണ്ടു വർഷം മുൻപാണ്, തിരക്കിട്ട് കാറിൽ കയറുമ്പോൾ കാറിന്റെ വാതിൽ കാലിൽ ഇടിച്ചു , നന്നായി വേദനിച്ചു, രണ്ടുമൂന്നാഴ്ച്ച അത് നീലനിറത്തിൽ കരുവാളിച്ചുകിടന്നു. നടക്കുമ്പോളെല്ലാം വീണ്ടും വീണ്ടും അതെന്നെ നോവിച്ചുകൊണ്ടിരുന്നു . അതൊരു ചെറിയ തടിപ്പായി വ ന്നപ്പോഴും ഉറുമ്പുകടിച്ചാൽപോലും സഹിക്കാത്ത ആളായതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല. രണ്ടു വർഷത്തിനിപ്പുറം പെട്ടെന്നൊരുദിവസം അതെന്നെ പേടിപ്പെടുത്തി . മനസ്സിലെന്തോ ഒരു അങ്കലാപ്പ് . ഡോക്ടർ നെറ്റിചുളിച്ചു, "സ്കാനിംഗ്, എക്സ് റേ" എന്നൊക്കെ പറഞ്ഞു. റിസൾട്ട് നോക്കി, "നിങ്ങളുടെ എല്ലു പൊട്ടിയിരുന്നു അന്ന്. ശ്രദ്ധിക്കാത്തതിനാൽ അത് തന്നെ കൂടി ഒരു എക്സ്ട്രാ വളർച്ചയുണ്ട്. പേടിക്കാനൊന്നുമില്ല, എന്നാലും ഒരു സർജനെ കണ്ടോളൂ " എന്നു പറഞ്ഞു പുഞ്ചിരിച്ചപ്പോൾ സമാധാനമായി അല്പനേരത്തേക്ക് . ഒരു മാസം കഴിഞ്ഞു സർജനെ കാത്തു മുറിയിലിരിക്കുമ്പോൾ വെറുതെ ഓർത്തു, 99.9 % ഓക്കേ ആണെന്നാണ് ആദ്യം കണ്ടയാൾ പറഞ്ഞത് , ബാക്കി 0.1 % ന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? പതിവ്പോലെ ദൈവത്തെത്തന്നെ വിളിച്ചു, കൈവിടില്ലെന്നുള്ള വിശ്വാസം തന്നെ. ഏതായാലും സർജൻ തെളിച്ചുതന്നെ പറഞ്ഞു, ഇത് പേടിക്കാനൊന്നുമില്ല, ഒന്നും ചെയ്യേണ്ട . ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചു ബോധ്യം വരണമെങ്കിൽ ഇടയ്ക്കിടെ ഏതെങ്കിലും ആസ്പത്രി സന്ദർശിച്ചാൽ മതി .
ഇതിനിടയിലും ട്രെയിൻ യാത്രകളിൽ "ആടുജീവിതം" വായിച്ചു തുടങ്ങി . പലപ്പോഴും നെഞ്ചിൽ ഒരു ഘനമായി വിവരണങ്ങൾ മാറിയപ്പോൾ പുസ്തകം അടച്ചുവെച്ചു പുറത്തേക്കു നോക്കിയിരുന്നു . വേനൽ വിരുന്നെത്തിയതിനാൽ ബോ നദിയിൽ നിറയെ വെള്ളമൊഴുകുന്നുണ്ട് . എത്ര പെട്ടെന്നാണ് മഞ്ഞുറഞ്ഞിരുന്ന നദി പതഞ്ഞൊഴുകുന്നത്!!
അതേ, ഒന്നും സ്ഥായിയല്ല , അവസ്ഥകളും പദവികളും വികാരങ്ങളും വിചാരങ്ങളും. എന്നിട്ടും എന്തിനാണ് നാമിത്ര അഹങ്കരിക്കുന്നത് ? ഒരു പനിവന്നാൽ, ഒരു കാലിടറിയാൽ, എന്തിന് , ഒരു മുള്ളുകൊണ്ടാൽ തീരുന്നതേയുള്ളൂ . അഹങ്കാരം മാറി കണ്ണുകളിൽ കരുണ നിറയട്ടേ , പുഞ്ചിരി വിരിയട്ടേ .. കണക്കുപുസ്തകത്തിൽ ചേദമില്ലാത്ത കുറച്ചു പോയിന്റ് കിടന്നോട്ടേന്ന്.