വാക്ക്
അപരിചിതരായിരുന്ന നമുക്കിടയിൽ
ആദ്യം പിറന്നുവീണത് വാക്കുകളായിരുന്നു.
തേച്ചുമിനുക്കി സുന്ദരമാക്കിയ വാക്കുകൾ
ഈറൻ പ്രഭാതങ്ങളിലെ ഹിമബിന്ദുക്കൾ പോലെ
കുളിരൂറുന്ന നനുത്ത വാക്കുകൾ
തൂവൽപോലെ നേർത്ത സ്പര്ശമായ് .
പ്രണയത്തിന്റെ തേൻമധുരം നിറച്ചു
എത്ര പെട്ടെന്നാണ് അവ കൊതിയൂറും വാക്കുകളായത് !!
അക്ഷയപാത്രത്തിൽ നിന്നെന്നപോലെ
അനുസ്യൂതം നിർഗ്ഗളിച്ചത് !!
മനസ്സിൽ നിന്നും മനസ്സിലേക്ക്
നോട്ടങ്ങളിലൂടെ പിറന്നുവീണത് !!
അകലത്തിരുന്നവർ അരികെയായപ്പോൾ
പോകെപ്പോകെ , വാക്കുകൾ രൂപം മാറിത്തുടങ്ങി
പുറത്തേക്കെറിയും മുൻപ് അവ
രുചിച്ചുനോക്കാൻ നാം മറന്നു
അവയിൽ ആത്മാവ് നിറയ്ക്കാനും
പ്രണയം പൊതിയാനും മറന്നു
വാക്കുകൾ വെറും പതിരുകളായി
വാക്കുകൾ വിരുന്നുകാരായി
അലക്കിത്തേച്ച ഉടയാടകളുമായി വിരുന്നെത്തുന്ന
കൃത്രിമത്വം തോന്നിക്കുന്ന വിരുന്നുകാർ
വിരുന്നിനെത്തുന്നവർ മടങ്ങുംപോലെ
ഒരിക്കൽ നമ്മിലെ വാക്കുകളും മടങ്ങിപ്പോയി
എന്നിട്ടും വർണ്ണഭാവങ്ങൾ നിറച്ചു നാം
നിഷ്‌ഫലമായ് അവയെ പുനർജ്ജനിപ്പിച്ചു
ആവർത്തനവിരസമായ് വാക്കുകൾ
പ്രണയത്തിന്റെ നനുത്ത കുപ്പായമഴിച്ചുവെച്ചു
രൗദ്രവും ബീഭത്സവുമായി രൂപം മാറി
കൂർത്തചില്ലുകളായ് തുളച്ചുകയറി
പത്തുനിമിഷങ്ങൾ കൊണ്ട് മൊഴിഞ്ഞവ
പത്തുജന്മങ്ങളിലെ നീറ്റലായ്
ഒടുവിൽ തളർന്നവശരാകുമ്പോൾ
വാക്കുകൾ മറഞ്ഞില്ലാതെയായ് ..
മൗനത്തിലൂടെ തപ്പിത്തടഞ്ഞു നാം
തിരികെ യാത്രയായ് അപരിചിതരെപ്പോലെ..
അലിയിപ്പിച്ചതും അരിഞ്ഞു തള്ളിയതും വാക്കുകളായിരുന്നല്ലോ ..
അപരിചിതരായിരുന്ന നമുക്കിടയിൽ
ആദ്യം പിറന്നുവീണത് വാക്കുകളായിരുന്നു.
തേച്ചുമിനുക്കി സുന്ദരമാക്കിയ വാക്കുകൾ
ഈറൻ പ്രഭാതങ്ങളിലെ ഹിമബിന്ദുക്കൾ പോലെ
കുളിരൂറുന്ന നനുത്ത വാക്കുകൾ
തൂവൽപോലെ നേർത്ത സ്പര്ശമായ് .
പ്രണയത്തിന്റെ തേൻമധുരം നിറച്ചു
എത്ര പെട്ടെന്നാണ് അവ കൊതിയൂറും വാക്കുകളായത് !!
അക്ഷയപാത്രത്തിൽ നിന്നെന്നപോലെ
അനുസ്യൂതം നിർഗ്ഗളിച്ചത് !!
മനസ്സിൽ നിന്നും മനസ്സിലേക്ക്
നോട്ടങ്ങളിലൂടെ പിറന്നുവീണത് !!
അകലത്തിരുന്നവർ അരികെയായപ്പോൾ
പോകെപ്പോകെ , വാക്കുകൾ രൂപം മാറിത്തുടങ്ങി
പുറത്തേക്കെറിയും മുൻപ് അവ
രുചിച്ചുനോക്കാൻ നാം മറന്നു
അവയിൽ ആത്മാവ് നിറയ്ക്കാനും
പ്രണയം പൊതിയാനും മറന്നു
വാക്കുകൾ വെറും പതിരുകളായി
വാക്കുകൾ വിരുന്നുകാരായി
അലക്കിത്തേച്ച ഉടയാടകളുമായി വിരുന്നെത്തുന്ന
കൃത്രിമത്വം തോന്നിക്കുന്ന വിരുന്നുകാർ
വിരുന്നിനെത്തുന്നവർ മടങ്ങുംപോലെ
ഒരിക്കൽ നമ്മിലെ വാക്കുകളും മടങ്ങിപ്പോയി
എന്നിട്ടും വർണ്ണഭാവങ്ങൾ നിറച്ചു നാം
നിഷ്‌ഫലമായ് അവയെ പുനർജ്ജനിപ്പിച്ചു
ആവർത്തനവിരസമായ് വാക്കുകൾ
പ്രണയത്തിന്റെ നനുത്ത കുപ്പായമഴിച്ചുവെച്ചു
രൗദ്രവും ബീഭത്സവുമായി രൂപം മാറി
കൂർത്തചില്ലുകളായ് തുളച്ചുകയറി
പത്തുനിമിഷങ്ങൾ കൊണ്ട് മൊഴിഞ്ഞവ
പത്തുജന്മങ്ങളിലെ നീറ്റലായ്
ഒടുവിൽ തളർന്നവശരാകുമ്പോൾ
വാക്കുകൾ മറഞ്ഞില്ലാതെയായ് ..
മൗനത്തിലൂടെ തപ്പിത്തടഞ്ഞു നാം
തിരികെ യാത്രയായ് അപരിചിതരെപ്പോലെ..
അലിയിപ്പിച്ചതും അരിഞ്ഞു തള്ളിയതും വാക്കുകളായിരുന്നല്ലോ ..