എന്റെ ലോകം.......
Thursday, March 24, 2011
പെരുമഴ പെയ്തൊരു വാക്കുകള്‍
വട്ടിവരണ്ടുപോയി....
വര്‍ണങ്ങള്‍ എല്ലാം ഒളിപ്പിച്ചു വച്ചെന്‍റെ
കാണാക്കിനാക്കളും പോയ്....
മധുരം നുരക്കും ചഷകങ്ങളും
പെട്ടെന്നുടഞ്ഞെങ്ങുപോയ് ???
മൌനമെന്‍ സംഗീതമാവുന്നു....
Thursday, March 3, 2011
ബന്ധങ്ങള്‍........
ഓര്‍ക്കുക .......
ബന്ധങ്ങള്‍ കണ്ണാടിപ്പാത്രങ്ങള്‍ പോലെ...
വൈവിധ്യമാര്‍ന്നോരോ മോഹനരൂപങ്ങള്‍..
മിഴിയൊന്നു ചിമ്മിയാല്‍, മനമൊന്നിടറിയാല്‍
ചിതറിത്തെറിക്കുന്ന ചില്ലു കൊട്ടാരങ്ങള്‍..
നീറുന്ന മുറിപ്പാട് തീര്‍ത്തിടും ...
കാലങ്ങള്‍ മായ്ച്ചിട്ടും മായാത്ത
കലയായി ഓര്‍മപ്പെടുത്തിടും....
ബന്ധങ്ങള്‍........
Newer Posts
Older Posts
Home
Subscribe to:
Posts (Atom)