Thursday, March 3, 2011

ബന്ധങ്ങള്‍........

ഓര്‍ക്കുക .......

ബന്ധങ്ങള്‍ കണ്ണാടിപ്പാത്രങ്ങള്‍ പോലെ...
വൈവിധ്യമാര്‍ന്നോരോ മോഹനരൂപങ്ങള്‍..
മിഴിയൊന്നു ചിമ്മിയാല്‍, മനമൊന്നിടറിയാല്‍ 
ചിതറിത്തെറിക്കുന്ന ചില്ലു കൊട്ടാരങ്ങള്‍.. 
നീറുന്ന മുറിപ്പാട് തീര്‍ത്തിടും ...
കാലങ്ങള്‍ മായ്ച്ചിട്ടും മായാത്ത
കലയായി ഓര്‍മപ്പെടുത്തിടും....

ബന്ധങ്ങള്‍........