Sunday, October 2, 2011

ശൈത്യതിലേക്ക്..

വസന്തം അരങ്ങൊഴിയുന്നു ...

ഇളംകാറ്റില്‍ പറക്കുന്ന മഞ്ഞയിലകള്‍..‍
പാതയോരങ്ങള്‍ നിറയെ ..
നഗ്നമാക്കപ്പെട്ട ശിഖരങ്ങളുടെ നൊമ്പരം..
നിറം മങ്ങുന്ന പൂക്കള്‍..
കൊഴിഞ്ഞുവീഴുന്ന ആപ്പിള്‍ പഴങ്ങള്‍..

ഇനി എല്ലാം ഓര്മയാകും..
ഇളം ചൂട് നിറഞ്ഞ ദിനരാത്രങ്ങള്‍..
കൊടുംതനുപ്പിനു വഴിമാറുന്നു..
നിറങ്ങള്‍ നിറഞ്ഞ പ്രഭാതങ്ങള്‍..
ഇരുളിമയിലേക്ക്...

എല്ലാ നിറങ്ങളും ഒരൊറ്റ നിറത്തിലേക്കു..
മരവിപ്പാര്‍ന്ന വെളുപ്പിലേക്ക്..
വീണ്ടും ശൈത്യം....
മനസ്സിനും തനുവിനും..

വസന്തം അരങ്ങൊഴിയുന്നു..
കുറെ സുന്ദര സ്വപ്നങ്ങള്‍ ബാക്കിയാക്കി...

 ശൈത്യതിലേക്ക്..