Sunday, January 30, 2011

അമ്മ എന്താനെനിക്കായി ഒന്നുമെഴുതാതതെന്നു
എന്‍ എഴുവയസ്സുകാരി എന്നോട് പരിഭവിക്കുന്നു..
ഇവള്‍ എന്‍റെ മാലാഖക്കുട്ടി...
എന്‍റെ വീടിന്‍റെ മണികിലുക്കം..
ഒരു പുഞ്ചിരി കൊണ്ടൊരു  വസന്തം ഒരുക്കുന്നവള്‍...
ഒരു നൊമ്പരത്തില്‍ ഒരു കടല് തീര്‍ക്കുന്നവള്‍...
കുഞ്ഞു പരിഭവങ്ങളില്‍ മിഴി നിറയുന്നവള്‍...
ഇവള്‍ എന്‍റെ പ്രിയ പുത്രി..
എന്നില്‍ വാത്സല്യം നിരക്കുന്നവള്‍...
എന്‍റെ മുഖം വാടുമ്പോള്‍ മനം ഇരുളുന്നവള്‍..
കുഞ്ഞനിയനെ താരാട്ട് പാടുന്നവള്‍...
ഇവള്‍ എന്‍റെ ജന്‍മ സുകൃതം....


 




Saturday, January 29, 2011

മഞ്ഞു പെയ്യുന്ന സായം സന്ധ്യയില്‍...
ഈ വഴിത്താരകളിലൂടെ നടക്കുമ്പോള്‍ ഓര്‍ത്തു...
അങ്ങകലെ എന്‍റെ നാടിപ്പോളൊരു
പുലര്‍ച്ച മയക്കത്തിന്‍ ആലസ്യത്തിലാവും...
ജനുവരിയിലെ സുന്ദരമായ പ്രഭാതത്തിലേക്ക്‌...
മിഴികള്‍ തുറക്കും മുന്‍പുള്ള ചെറു മയക്കം...
പൊടുന്നനേ എന്‍ പൈതലെന്‍ കൈവിരല്‍ ബന്ധനം
പൊട്ടിച്ചോടി നീങ്ങുന്നു.....
എന്‍ പരിഭവങ്ങള്‍ കാണാതെ മഞ്ഞില്‍ ഉരുളുന്നു...
പൊട്ടിച്ചിരിക്കുന്നു, മഞ്ഞു മനുഷ്യരെ തീര്‍ക്കുന്നു...
ഒരു മാത്ര വീണ്ടും  ഞാന്‍ പുറകിലേക്ക് ....

എന്‍റെ നാടിന്‍റെ സ്നേഹബന്ധനങ്ങളില്‍ നിന്നും
അമ്മയുടെ മടിത്തട്ടില്‍ നിന്നും
പരിഭവങ്ങള്‍ കാണാതെ , വിങ്ങലുകള്‍ അറിയാതെ
ഒരു കുസൃതിക്കുട്ടിയെപ്പോലെ 
ഞാനും......

മിഴിപ്പീലികളില്‍ വീഴുന്ന മഞ്ഞിന്‍ കണങ്ങള്‍...
എന്തിനോ എനിക്ക് കരച്ചില്‍ വരുന്നു....

 

Tuesday, January 25, 2011

എന്‍റെ ജാലകക്കാഴ്ചകള്‍..

ഇത് എന്‍റെ പുതിയ മേച്ചില്‍പ്പുറം ...ജീവിതത്തിന്‍റെ ചില അനിവാര്യതകളില്‍ നമ്മള്‍ എവിടെയൊക്കെയോ എത്തിപ്പെടുന്നു...ഇവിടെ ഞാന്‍ ലോകം കാണുന്നത് ഈ ചില്ലുജാലകതിലൂടെയാണ്...ഒരിക്കലും തുറക്കാത്ത ഈ ജാലകത്തിലൂടെ...പൂവുപോലെ പെയ്യുന്ന മഞ്ഞും അത് കഴിഞ്ഞെത്തുന്ന കാറ്റും ഒക്കെ എന്‍റെ സുഹൃത്തുക്കലാവുന്നതും ഇതിലൂടെതന്നെ...പകലിരുളുന്നതും വീണ്ടും പുലരി വരുന്നതും ...

പുറത്തു, മഞ്ഞു ഒരു വെളുത്ത കമ്പിളിപ്പുതപ്പുപോലെ പരന്നു കിടക്കുകയാണ്...ചിലയിടങ്ങളില്‍ അതൊരു മലയായി മാറിയിരിക്കുന്നു....വല്ലപ്പോഴും മാത്രം നടന്നു പോകുന്ന ആരെയെങ്കിലും കന്ടാലായി....നമുക്കവരെ തിരിച്ചരിയാനോന്നും പറ്റിയെന്നു വരില്ല....തണുപ്പിന്‍റെ വികൃതിയില്‍ നിന്നും രക്ഷപ്പെടാനുള്ള വേഷഭൂഷാദികള്‍ കാണുമ്പോള്‍ എനിക്ക് പണ്ടു കഥകളില്‍ വായിച്ചു കേട്ട അന്യഗൃഹ ജീവികളെയാണ് ഓര്‍മ വരുന്നത്...

തണുപ്പിന്‍റെ ഈ പകലിരവുകള്‍ മാറണമെങ്കില്‍ ഇനിയും മാസങ്ങള്‍ കഴിയണം...അതുവരെ ഞാന്‍ എന്‍റെയീ  ജാലകക്കാഴ്ചകളില്‍ തൃപ്തിപ്പെടട്ടെ...     



Monday, January 24, 2011

എനിക്ക് നഷ്ടമായത്........

എന്‍റെ ഓര്‍മകളില്‍ ഒരു കടലിരമ്പുന്നു...
എന്‍ മിഴിക്കൊണ്‌കളില്‍ അത് നീരിറ്റുന്നു....
കാതങ്ങള്‍ക്കപ്പുറം ഒരു പകലിരുളുന്നു
തെളിയുന്ന മണ്ചെരാതിന്‍ തിരി കാറ്റിലുലയുന്നു.....
ഓര്‍മ്മകള്‍ ജീവന്റെ സ്പന്ദനം കൂട്ടുന്നു...
ഒരു പ്രണയത്തിന്‍ ചൂടെന്റെ ജീവിതം തേടുന്നു...

എവിടെയെന്‍ നിറമാര്‍ന്ന ബാല്യ കൌമാരങ്ങള്‍???
എവിടെയെന്‍ വര്‍ണങ്ങള്‍ ചാലിച്ച സ്വപ്‌നങ്ങള്‍????
എന്‍ മൌനരാഗങ്ങള്‍ മീട്ടിയ പുല്ലാംകുഴല്‍ ???
 എന്‍ ജീവിതത്തിന്റെ നിറവും നിലാവും???

തിരികെയെതുമെന്നാരോ മൊഴിയുന്നു
രാപ്പകലുകളില്ലാതെ ഞാനും കാത്തിരിക്കുന്നു......













Sunday, January 23, 2011

എന്‍റെ ലോകം.....

ഇത് എന്‍റെ ലോകം.....എന്‍റെ നേര്‍കാഴ്ച്ചകളും  എന്‍റെ കൗതുകങ്ങളും പിന്നെ എന്‍റെ ഭ്രാന്തന്‍ ചിന്തകളും കൊണ്ടു നിറഞ്ഞ എന്‍റെ മാത്രം ലോകം.....