ഇത് എന്‍റെ പുതിയ മേച്ചില്‍പ്പുറം ...ജീവിതത്തിന്‍റെ ചില അനിവാര്യതകളില്‍ നമ്മള്‍ എവിടെയൊക്കെയോ എത്തിപ്പെടുന്നു...ഇവിടെ ഞാന്‍ ലോകം കാണുന്നത് ഈ ചില്ലുജാലകതിലൂടെയാണ്...ഒരിക്കലും തുറക്കാത്ത ഈ ജാലകത്തിലൂടെ...പൂവുപോലെ പെയ്യുന്ന മഞ്ഞും അത് കഴിഞ്ഞെത്തുന്ന കാറ്റും ഒക്കെ എന്‍റെ സുഹൃത്തുക്കലാവുന്നതും ഇതിലൂടെതന്നെ...പകലിരുളുന്നതും വീണ്ടും പുലരി വരുന്നതും ...
പുറത്തു, മഞ്ഞു ഒരു വെളുത്ത കമ്പിളിപ്പുതപ്പുപോലെ പരന്നു കിടക്കുകയാണ്...ചിലയിടങ്ങളില്‍ അതൊരു മലയായി മാറിയിരിക്കുന്നു....വല്ലപ്പോഴും മാത്രം നടന്നു പോകുന്ന ആരെയെങ്കിലും കന്ടാലായി....നമുക്കവരെ തിരിച്ചരിയാനോന്നും പറ്റിയെന്നു വരില്ല....തണുപ്പിന്‍റെ വികൃതിയില്‍ നിന്നും രക്ഷപ്പെടാനുള്ള വേഷഭൂഷാദികള്‍ കാണുമ്പോള്‍ എനിക്ക് പണ്ടു കഥകളില്‍ വായിച്ചു കേട്ട അന്യഗൃഹ ജീവികളെയാണ് ഓര്‍മ വരുന്നത്...
തണുപ്പിന്‍റെ ഈ പകലിരവുകള്‍ മാറണമെങ്കില്‍ ഇനിയും മാസങ്ങള്‍ കഴിയണം...അതുവരെ ഞാന്‍ എന്‍റെയീ ജാലകക്കാഴ്ചകളില്‍ തൃപ്തിപ്പെടട്ടെ...