വീണ്ടും ഒരു പനിക്കാലം.. ഇത്തവണ അതെന്നെ വല്ലാതങ്ങു സ്നേഹിച്ചുകളഞ്ഞു . നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്ന തൊണ്ടയിൽ തന്നെ ആശാൻ പിടിമുറുക്കിക്കളഞ്ഞു . അമ്മമാർ നിശ്ശബ്ദരാവുന്ന വീടിന് താളമാധുര്യം കുറവാണെന്ന് അഹങ്കാരത്തോടെയാണെങ്കിലും ഞാൻ തിരിച്ചറിയുന്നത് ഇങ്ങനെയാണ് .
അമ്മ ഒരുനേരം എഴുന്നേറ്റില്ലെങ്കിൽ തീർന്നുപോവുന്ന ദുശാഠ്യമൊക്കെയേ നമ്മുടെ ആണുങ്ങൾക്കും കുട്ടികൾക്കുമുള്ളൂ , അതു സമ്മതിച്ചു തരാൻ അല്പം മടിയാണെങ്കിലും .
പനിച്ചു കിടന്നപ്പോഴെല്ലാം ഞാൻ എന്റെ അമ്മയെ ഓർത്തുകൊണ്ടേയിരുന്നു . അമ്മ എന്നെങ്കിലും വിശ്രമിച്ചിട്ടുണ്ടാകുമോ എന്ന് അദ്‌ഭുതപ്പെട്ടു . അദ്ധ്യാപക ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ , പിന്നെ വീട്ടു പണികൾ , അച്ഛനമ്മമാരുടെ കാര്യങ്ങൾ നോക്കൽ , കുട്ടികൾ, പറമ്പ് , പശു .... എപ്പോൾ ആവും 'അമ്മ ഒന്നിരിന്നിട്ടുണ്ടാവുക? അച്ഛൻ തന്നാൽ ആവുംവിധമൊക്കെ സഹായിച്ചിരുന്നു . എത്ര വയ്യെങ്കിലും ഒരിക്കൽ പോലും "പറ്റില്ല" എന്നൊരു വാക്കു പറഞ്ഞിട്ടില്ല.
പഠനമൊക്കെ കഴിഞ്ഞപ്പോളേക്കും വിവാഹമായി . ഞങ്ങൾ പെൺകുട്ടികൾ പിരിഞ്ഞു പോയി . പിന്നീട് അതിഥികളായി വീട്ടിൽ എത്തുമ്പോഴും 'അമ്മ തിരക്കിലായിരുന്നു . സല്കാരത്തിരക്ക് , എല്ലാവരും വട്ടം കൂടിയിരുന്നു വിശേഷങ്ങൾ പങ്കുവക്കുമ്പോഴും അമ്മ അവിടെയുണ്ടാവാറില്ല , അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുകയായിരിക്കും . അവധികഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അമ്മ വേഗം പണികളൊക്കെ നിർത്തി ഉമ്മറത്തുവന്നു നിൽക്കും . "എന്റെ മക്കളെ നന്നായൊന്ന് കണ്ടുകൂടിയില്ലല്ലോ" എന്ന് സങ്കടം പറയും.
അമ്മ അങ്ങനെയാണ്, കടലോളം സ്നേഹം വിളമ്പി, കടുകോളം തിരിച്ചു പ്രതീക്ഷിക്കുന്ന ഒരു ജന്മം. അൽപ്പമെങ്കിലും തിരിച്ചുകൊടുക്കാനായോ , അറിയില്ല .
"'അമ്മ, അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് ഞാൻ ഇന്ന് പാത്രം തനിയെ കഴുകി വച്ചു " അടുത്ത് വന്നിരുന്ന് എന്റെ രണ്ടാം ക്‌ളാസ്സുകാരൻ . "അമ്മ , മരുന്നു കഴിച്ചോ?" ഐപാഡിന് അവധികൊടുത്തു മകൾ . "നീ എഴുന്നേൽക്കാത്തതു കൊണ്ട് വീടുറങ്ങി " , ഭർത്താവിന്റെ സങ്കടം.
അമ്മ - അതൊരു വലിയ ഉത്തരവാദിത്തമാണ് , സുന്ദരമാണ് . വയ്യെങ്കിലും പതിയെ എഴുന്നേറ്റു - സ്നേഹത്തിന്റെ വിളിക്ക് പിന്തിരിഞ്ഞു നിൽക്കുന്നതെങ്ങനെ ? കുടുംബം കൂടുമ്പോൾ ഇമ്പമുള്ളതു തന്നെ .