പറയാതെ പറയുന്ന വാക്കുകൾക്കുണ്ടാവും
മേഘം കനക്കുമൊരാകാശം പേറുന്ന
ദൂരെയേതോ വഴിത്താരയിൽ നീ കാത്തു
നിൽക്കുന്ന നിമിഷങ്ങൾ പോലെ
പറയാതെ പറയുന്ന വാക്കുകൾക്കുണ്ടാവും
ആത്മാവിൻ നേർത്ത മിടിപ്പ്..
വാക്കുകളാവാത്ത പ്രണയത്തിനുണ്ടാവും
മഴയായ് പെയ്തെങ്കിൽ ഒഴുകിപ്പരന്നേക്കും
ഓർമ്മകളാവുമീ നിമിഷങ്ങൾ പോലെ
നിൻ മുഖമെന്നിലുണർത്തുന്നൊരായിരം
സാന്ധ്യവർണ്ണങ്ങൾ തൻ ഭാവം...
അരുമയായ് നിന്നെ തലോടിയുറക്കുന്ന
കോർത്തുപിടിച്ച നിൻ നേർത്തവിരലുകൾ
പറയാതെ പറയുന്ന വാക്കുകൾക്കുണ്ടാവും
ചെമ്പനീർപ്പൂവിൻ സുഗന്ധം....
പ്രിയമൊരു ഗസലുപോൽ ഒഴുകിയെത്തുന്ന നിൻ
ആത്മാവിൻ നേർത്ത സുഗന്ധം ..