പൊന്നുവിന്റെ പതിനാറാം പിറന്നാൾ ആയിരുന്നു . എന്റെ ചെവിയിൽ പിടിച്ചുകിടന്നാല്‍ മാത്രം ഉറങ്ങിക്കൊണ്ടിരുന്ന എന്റെ കുഞ്ഞുവാവയ്ക്കു പതിനാറു വയസ്സ് !!! എന്തു പെട്ടെന്നാണ് സമയം ഓടിമറയുന്നത്..
എനിക്കിപ്പോഴും ഇന്നലയെന്നവണ്ണം ഓർമ്മയുണ്ട്, ഒരു ശനിയാഴ്ച്ച രാവിലെ 8:35 നു നേരമെത്തുന്നതിനും മുൻപേ ഇറങ്ങിവന്ന, ഇത്തിരിയോളം പോന്ന ഒരു വാവയെ. വരേണ്ട തിയതിക്കും സമയത്തിനും ഒക്കെ വളരെ മുൻപേ ആയതിനാൽ ഓപ്പറേഷൻ തീയേറ്ററിലേക്കു കൊണ്ടുപോകുമ്പോൾ സാധാരണ കാണേണ്ടുന്ന പരിവാരങ്ങളൊന്നും ഉണ്ടായിരുന്നില്ല . അങ്കലാപ്പിൽ നിൽക്കുന്ന അമ്മയെയും ഒപ്പിട്ടുകൊടുക്കുമ്പോൾ ആദ്യമായി കൈ വിറച്ച ഭർത്താവിനെയും സമാധാനിപ്പിച്ചു ഞാൻ പോകുമ്പോൾ തീയേറ്ററിന്റെ വാതിൽക്കൽ നിന്ന തിരുവസ്ത്രം ധരിച്ച സിസ്റ്റർ നെറ്റിയിൽ തൊട്ട് "ദൈവം അനുഗ്രഹിക്കട്ടെ " എന്ന് പറഞ്ഞു കയ്യിൽ തലോടി .
പിന്നീടെപ്പോഴോ അർദ്ധബോധാവസ്ഥയിൽ "പെൺകുഞ്ഞാണ് കേട്ടോ " എന്ന് ഡോക്ടറാന്റി പറഞ്ഞത് ഞാൻ കേട്ടു. കുഞ്ഞിനെ കണ്ടുതീരുംമുമ്പേ അടുത്ത മയക്കത്തിലേക്ക് ഞാൻ വീണിരുന്നു . അഞ്ചാറു മണിക്കൂറുകൾക്കു ശേഷം എഴുന്നേൽക്കുമ്പോൾ അടുത്ത് എല്ലാരുമുണ്ട് . പെൺകുട്ടികളില്ലാത്തതിൽ സങ്കടപ്പെട്ടിരുന്ന ചേച്ചിയുടെ ചൂടുപറ്റി അവൾ കിടക്കുന്നുണ്ട് .
കളിചിരിയായി നടക്കുന്ന ഒരു പെൺകുട്ടി അമ്മയാകുമ്പോൾ എന്തു പെട്ടെന്നാണ് മാറുന്നത് . എന്റെയടുത്തു കിടക്കുന്ന കുഞ്ഞിനെ ഞാൻ അദ്‌ഭുതത്തോടെയും അൽപ്പം ഭയത്തോടെയും നോക്കിക്കൊണ്ടിരുന്നു . ആദ്യത്തെ മാസങ്ങളിൽ അമ്മ ഉറങ്ങാതെ എണീറ്റിരുന്നു കരയുന്ന കുഞ്ഞിനെ എടുത്തു നടന്നു , താരാട്ടു പാടി . തളർന്നുറങ്ങുന്ന എന്നെ എഴുന്നേൽപ്പിച്ചിരുത്തി കുഞ്ഞിനു പാലുകൊടുപ്പിച്ചു . കുഞ്ഞുറങ്ങുമ്പോൾ ഉറങ്ങാനും അവൾ ഉണരുമ്പോൾ ഉണരാനും ഞാൻ പഠിച്ചു.
കുഞ്ഞുണ്ടായി പതിനഞ്ചാമത്തെ ദിവസം ഭർത്താവ് പുതിയ ജോലിക്കായി വിദേശത്തേക്കു പറന്നു . ഒറ്റദിവസം പോലും പിരിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് മനസ്സു പറയുമ്പോഴും അടുത്തുകിടന്നു കൈകാൽ ഇളക്കി മോണ കാണിച്ചു ചിരിച്ചു അവളെന്നെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരുന്നു .
ഭർത്താവിന്റെ വീട്ടിലേക്കു തിരികെപ്പോകുന്നതിന്റെ തലേന്ന് ഞാൻ ഉറങ്ങിയിട്ടില്ല . കുഞ്ഞിനെ എങ്ങനെ തനിയെ കുളിപ്പിക്കും , ഉറക്കും എന്നൊക്കെയോർത്തു ഞാൻ ആകുലപ്പെട്ടു . അവിടെത്തിയ ദിവസം , ഒരു കയ്യിൽ കുഞ്ഞും മറുകയ്യിൽ ഒരു കപ്പു വെള്ളവുമായി നിന്ന എന്റെ നെഞ്ചിടിപ്പ് ഇന്നും എനിക്ക് കേൾക്കാം . സാവധാനം എല്ലാം ശരിയായി , എല്ലാവരും സഹായിച്ചു .
ഒന്നാം പിറന്നാളിന്റെ തലേന്നാണ് അവൾ പിച്ചവെച്ചു തുടങ്ങിയത് . ഒരു പിങ്ക് ഉടുപ്പുമിട്ട് പിടിച്ചുനിന്ന കസേരയിൽ നിന്നും മെല്ലെ കൈയ്യെടുത്തു അച്ഛന്റെയടുത്തേക്കു അവൾ പിച്ചവെച്ചത്തി . അതിനടുത്തദിവസം ജോലിസ്ഥലത്തേക്ക് തിരിക്കാൻ ഒരുക്കങ്ങൾ നടത്തുകയായിരുന്ന ആൾ അവളെ വാരിയെടുത്തു .
ആദ്യമായി സ്കൂളിൽ കൊണ്ടാക്കിയത്.. കുഞ്ഞിനെ ക്‌ളാസ്സിൽ വിട്ടു മടങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു . അവൾക്കു വിശക്കുമോ , അമ്മയെക്കാണാതെ വിഷമിക്കുമോ എന്നെല്ലാം ആലോചിച്ചു എനിക്ക് ശ്വാസം മുട്ടി . അതും കഴിഞ്ഞു , സ്കൂൾ വാൻ വരുമ്പോൾ "എനിക്ക് വയറ്റിൽ തലവേദനയെടുക്കുന്നു അമ്മേ " എന്നും പറഞ്ഞു അവൾ ചില ദിവസങ്ങളിൽ അലറിക്കരഞ്ഞു . ചിരിയടക്കി , വയറ്റിലെ തലവേദനയ്ക്ക് ഞാൻ മരുന്നുകൾ കൊടുത്തു സ്കൂളിൽ വിട്ടു .
അവൾ രണ്ടാം ക്ലാസ്സിലേക്ക് ജയിച്ചപ്പോൾ ആണ് പുതിയൊരാൾ കുടുംബത്തിലേക്ക് വിരുന്നെത്തുന്നത് . അതുവരെ തനിക്കു മാത്രം കിട്ടിയിരുന്ന പരിചരണവും സ്നേഹവും പങ്കുവെക്കപ്പെടുമ്പോൾ അതെങ്ങനെ അവളെ ബാധിക്കും എന്ന് ഞങ്ങൾക്ക് പേടിയായിരുന്നു . പക്ഷേ , വളരെപ്പെട്ടെന്ന് അവൾ കുഞ്ഞനിയന് ഉത്തരവാദിത്തമുള്ള ചേച്ചിയായി മാറി . രണ്ടാളുടെയും നടുവിൽ കിടന്നുറങ്ങിയിരുന്ന അവൾ കുഞ്ഞനിയൻ വീട്ടിലെത്തിയപ്പോൾ കിടക്കയുടെ അരികിലേക്ക് കിടപ്പു മാറ്റി .കുഞ്ഞു കരയുമ്പോൾ ഉണർന്നിരുന്ന് എന്നെ വിളിച്ചു . അറിയാവുന്ന ലിപികളിൽ പാട്ടുമൂളി .
മോന് അഞ്ചുവയസ്സുള്ളപ്പോളാണ് നാടുവിട്ട് ക്യാനഡയിലേക്ക് ഞങ്ങൾ എത്തുന്നത് . പുതിയ ലോകവും ഒറ്റപ്പെടലുകളും തുടക്കത്തിന്റെ കഷ്ടപ്പെടലുകളും . അവളെ നന്നായി ബാധിച്ചിട്ടുണ്ടാവണം .
ഇഷ്ടമുള്ളതെന്തും വാങ്ങാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന അവൾക്കു കടകളിലേക്ക് ഇറങ്ങുംമുമ്പ് ഉപദേശങ്ങൾ കൊടുത്തു തുടങ്ങി , "പുതിയ നാടാണ് , നാട്ടിലേതുപോലെ ചിലവഴിവേണ്ട ക്കാൻ അച്ഛന്റെയും അമ്മയുടെയും കയ്യിൽ കാശില്ല " അങ്ങനെ ഒട്ടനവധി . കണ്ണുമിഴിച്ചിരുന്ന ഒരു രണ്ടാം ക്‌ളാസ്സുകാരിയുടെ നിസ്സഹായതയെക്കുറിച്ചു മനപ്പൂർവ്വം ഞാൻ ചിന്തിക്കാതിരുന്നു . വാൾമാർട്ടിലെത്തുമ്പോൾ കൊതിയോടെ ആ കുഞ്ഞുകണ്ണുകൾ പരാതിനടക്കുന്നതും ഞാൻ കണ്ടില്ലെന്ന് നടിച്ചു . വല്ലപ്പോഴും അവൾക്കിഷ്ടമുള്ള സാധനങ്ങൾ വാങ്ങുമ്പോൾ അവൾ പറഞ്ഞു , "അമ്മാ , ഇതിനു വല്യ വിലയാണെങ്കിൽ നുന്നുവിന് വേണ്ട ". അത് പലപ്പോഴും എന്റെ കണ്ണ് നനയിച്ചു .
എല്ലാ ദിവസ്സവും രാത്രി കിടക്കാൻ നേരം അവൾ ഉറക്കെ പ്രാർത്ഥിച്ചു , "അച്ഛനും അമ്മയ്ക്കും നല്ല ജോലി കിട്ടണേ " എന്ന് .
വർഷങ്ങൾ പറന്നാണ് പോയത് . സുഹൃത്തുക്കളും ജോലിയും സന്തോഷമായി ജീവിക്കാനുള്ള ദൈവാനുഗ്രഹവും പതിയെപ്പതിയെ ജീവിതത്തിലേക്കെത്തി .
അവളും സ്കൂളിൽ മിടുക്കിയായി വളർന്നു . അവാർഡ് വേളകളിൽ ഞങ്ങളെ അഭിമാനം കൊള്ളിച്ചു . കുഞ്ഞനിയന് കരുതലുള്ള ചേച്ചിയായി .
പതിനാറിലേക്ക് അവളെത്തുമ്പോൾ , മനസ്സ് നിറയെ നന്ദിയാണ് , സഹജീവികളോട് കരുണയുള്ള ഒരു കുഞ്ഞായതിനു , മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷിക്കാനും സങ്കടങ്ങളിൽ കരയാനും മനസ്സുള്ള ഒരു കുഞ്ഞായതിന്. എത്ര വഴക്കിട്ടാലും ഉറങ്ങുന്നതിനു മുൻപേ അത് പറഞ്ഞുതീർക്കാൻ ശീലിക്കുന്നതിന്. പല പ്രതിസന്ധി ഘട്ടങ്ങളിലും ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാത്തതിന് , എന്റെ തോളൊപ്പം പൊക്കമായപ്പോൾ തോളോടു ചേർന്നു നിന്ന് നല്ലൊരു സുഹൃത്തായതിന് , തെറ്റുകൾ മനസ്സിലാകുമ്പോൾ ക്ഷമ ചോദിക്കാൻ മടിയില്ലാത്തതിന് , ആരെങ്കിലും മനസ്സിനെ നൊമ്പരപ്പെടുത്തുമ്പോൾ "ലീവ് ഇറ്റ് അമ്മ , അവർ അമ്മയെ അർഹിക്കുന്നില്ല " എന്ന് പറഞ്ഞു കൂടെ നിൽക്കുന്നതിന്, അച്ഛന്റെ മുന്നിൽ ഇന്നും ആ രണ്ടാംക്ലാസ്‌കാരിയായി കഥകൾ പറയുന്നതിന്..
"നുന്നുവിന് അമ്മ എന്താ ഗിഫ്ട് കൊടുക്കണേ ?" മോന്റെ ചോദ്യമാണ് , ഒരുറക്കം കഴിഞ്ഞു എഴുന്നേറ്റിരിക്കുകയാണ് അവൻ . അവനെ ചേർത്തുപിടിച്ചു നെറുകയിൽ തലോടി , "ആലോചിക്കട്ടേ ". കയ്യിൽ നിന്നും മാറി പുതപ്പു വലിച്ചു മേലേക്കിട്ടു അവൻ വിളിച്ചു പറഞ്ഞു , "അമ്മ , എനിക്കറിയാം , യൂ വിൽ ഗിവ് ഹേർ എ ഹഗ്ഗ് , ലവ് യൂ അമ്മ "
കുഞ്ഞുങ്ങൾ പലപ്പോഴും ഇരുളുനിറഞ്ഞ ജീവിതപാതകളിലെ പ്രതീക്ഷയുടെ തിരിനാളങ്ങളാണ് , നിറയെ സ്നേഹം ഉരുക്കിയൊഴിച്ചു അവയ്ക്കു ജീവനേകുക , അവസാന ശ്വാസം വരെയും അവരെ നെഞ്ചിൽ സൂക്ഷിക്കുക . അവ പ്രകാശം പരത്തിക്കൊണ്ടേയിരിക്കട്ടെ...