അങ്ങനെ ഒരു നോമ്പുകാലവും കൂടി വിടവാങ്ങുകയായി. ഇനി പെരുന്നാളാഘോഷങ്ങൾ.. ഓരോ പെരുന്നാളും മനസ്സിൽ നിറക്കുന്നത് ഒട്ടനവധി ഓർമകളാണ്, ഗൃഹാതുരത്വത്തിന്റെ നനവുള്ള ഓർമ്മകൾ.
മനസ്സിലെ ഏറ്റവും പകിട്ടാർന്ന പെരുന്നാളുകൾ തീർച്ചയായും കുട്ടിക്കാലത്തേതു തന്നെ. പെരുന്നാൾ പണം എന്നി നോക്കി കൂടുതൽ കിട്ടിയ ആളോടുള്ള അസൂയയിൽ ഉറക്കമൊഴിച്ച രാത്രികളും അവക്ക് സ്വന്തം. അന്നത്തെ പെരുന്നാൾ അതിഥികൾ അമ്മാവനും കുടുംബവുമായിരുന്നു. നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവും കുടുംബവും നാട്ടിൽ എത്തുമ്പോളാണ് ഞങ്ങളുടെ പെരുന്നാളുകൾ തുടങ്ങുക. രാവിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞു അവർ ഉച്ചയൂണിനെത്തുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു. അതിനു ശേഷം വൈകുന്നേരത്തെ ഒത്തുകൂടൽ തറവാട്ടിൽ. ഏകദേശം 2 കിലോമീറ്റർ ദൂരം നടന്നാണ് പോകുന്നത് . അതൊരു മനസ്സ് നിറയ്ക്കുന്ന യാത്രയായിരുന്നു. എല്ലാവരോടും വിനയപൂർവം പ്രസന്നനായി സംസാരിച്ചു അമ്മാവനും ഞങ്ങൾ എല്ലാവരും അങ്ങനെ നടക്കും. തറവാട്ടിലെ പത്തിരിക്കും കറിക്കും എങ്ങനെയാണാവോ അത്രമാത്രം സ്വാദു ഉണ്ടായതെന്ന് ഇന്നും ഞാൻ ആലോചിക്കാറുണ്ട്. ഒരു നോമ്പ് കാലത്ത് , ഒരു കുറ്റവാളിയുടെ കത്തിമുനയിൽ അമ്മാവൻ ഇല്ലാതാകുന്നതുവരെ ആ സന്തോഷങ്ങൾ അങ്ങനെ നിറഞ്ഞു നിന്നു . അമ്മാവൻ അവശേഷിപ്പിച്ചു കടന്നു പോയ ആ ശൂന്യത ഒരു വെല്ലുവിളിയായിരുന്നു ഏറെക്കാലം. കാലം, അതിനു മായ്ക്കാൻ കഴിയാത്ത അപൂർവം ചില മുറിവുകൾ അങ്ങനെയും..
പെരുന്നാളുകൾ പിന്നെയും വന്നു. പുതിയ മുഖങ്ങൾ കടന്നു വരികയും പഴയ പല മുഖങ്ങളും അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നു . വിവാഹ ശേഷം, അനുവാദം ചോദിക്കാതെ സ്വന്തം വീട്ടിലേക്കു പോകാവുന്ന ഒരു ദിവസമായി പെരുന്നാളുകൾ മാറി .
മറക്കാനാവാത്ത മറ്റൊരു പെരുന്നാൾ ഏഴു വർഷം മുൻപ് കാനഡയിലെ ആദ്യത്തെ പെരുന്നാളായിരുന്നു. ആരവങ്ങളില്ലാതെ , ആൾക്കൂട്ടങ്ങളില്ലാത്ത ആദ്യത്തെ പെരുന്നാൾ. കൈക്കുഞ്ഞായ മോനെയും ആറുവയസ്സുകാരി. മോളെയും ചേർത്തു പിടിച്ചു അന്ന് ഞാൻ ഒത്തിരി കരഞ്ഞു . വീട്ടുടമസ്ഥനായ പാകിസ്ഥാനി ആസിഫ് , കുഞ്ഞുങ്ങൾക്കു ഉടുപ്പുകളും കേക്കും ആയി വന്നത് അപ്പോഴാണ് . ഭർത്താവിനെ ചേർത്തു നിർത്തി അയാൾ പറഞ്ഞു, "നിങ്ങൾ എന്റെ സഹോദരനാണ് , എന്റെ വീട്ടിലേക്കു വരൂ, നമുക്ക് ഒരുമിച്ചു പെരുന്നാൾ കൂടാം ." സ്നേഹത്തിനു രാജ്യത്തിന്റെയോ ഭാഷയുടെയോ അതിർത്തികളില്ലെന്നു പറഞ്ഞു തന്ന ഒരാൾ .
ജീവിതം നമുക്ക് വേണ്ടി അത്ഭുതങ്ങളുടെ ഒരു കൂമ്പാരമാണ് കാത്തുവച്ചിരിക്കുന്നത് . ഓരോന്നും അതിന്റേതായ സമയത്തു കടന്നുവരും. അങ്ങനെയാണ് കാസർഗോഡുകാരൻ സിയാദ് ഞങ്ങളുടെ ജീവിതത്തിന്റെ ചെറിയലോകത്തേക്കു കടന്നു വന്നത് . ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ആത്മാർത്ഥയുള്ള ഒരു ചെറുപ്പക്കാരൻ. പണ്ടൊക്കെ കേരളത്തിന്റെ അങ്ങ് വടക്കുള്ളവരെ ഒരു അകലത്തിൽ നിന്നാണ് ഞാൻ വീക്ഷിച്ചിരുന്നത്. ഹൃദയത്തിന്റെ നന്മകൊണ്ട് അത്ഭുതപ്പെടുത്തിയ മറ്റൊരാൾ. ഒട്ടനവധി നൻമ നിറഞ്ഞ മുഖങ്ങളെ അവൻ ഞങ്ങൾക്കു പരിചയ പ്പെടുത്തി .
ഇപ്പോൾ ഒരു വലിയ കുടുംബമാണ് ഞങ്ങളിവിടെ. പല നാട്ടുകാർ, മതസ്ഥർ .. എന്റെ പെരുന്നാളുകളുടെ വർണ്ണങ്ങൾ തിരിച്ചു വന്നിരിക്കുന്നു . കുട്ടികൾ മയിലാഞ്ചി ഇടുന്നു, ബിരിയാണിക്കുള്ള വട്ടക്കൂട്ടങ്ങൾ ഒരിടത്ത് . സക്കാത്തിന്റെ പണം അർഹരിൽ എത്തിയെന്നു വീണ്ടും വീണ്ടും ഉറപ്പാക്കുന്നു. ആഘോഷങ്ങൾ അതിരുവിടാതെ ശ്രദ്ധിക്കുന്നു. വിശക്കുന്ന ഓരോ വയറും നിറയ്ക്കാതെ സ്വന്തം വയറു നിറക്കരുതെന്നു കുഞ്ഞുങ്ങളോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു..
പെരുന്നാളുകൾ എന്നും നന്മയുടെ നിലാവെളിച്ചം വിതറട്ടെ . ലോകത്തെങ്ങും സമാധാനം നിറയട്ടെ . എല്ലാവർക്കും സ്നേഹത്തിന്റെ മൊഞ്ചുള്ള പെരുന്നാൾ ആശംസകൾ..