ഈയാഴ്ച്ച എനിക്കു പനിക്കാലമായിരുന്നു. പുറത്തെ വെയിൽകണ്ടു ഉച്ചക്ക് ഒരു വട്ടം നടന്നിട്ടു വരാം എന്നു കരുതി പുറത്തേക്കിറങ്ങിയപ്പോഴേ സഹപ്രവർത്തക മുന്നറിയിപ്പു തന്നതാണ്, തണുപ്പുണ്ടാവും ജാക്കറ്റ് എടുത്തോളൂ എന്ന് . അതിനെ ചിരിച്ചുതള്ളി നടന്നു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി, അമിതവിശ്വാസം നല്ലതല്ലെന്ന് . എന്നിട്ടും തിരിച്ചുപോവാൻ ആത്മാഭിമാനം സമ്മതിക്കാത്തതിനാൽ പത്തു മിനിറ്റ് നടന്നു. തിരികെ വന്നു കയറുമ്പോൾ ദേഹം മുഴുവൻ തണുത്തു മരവിച്ചിരുന്നു. വൈകിട്ടത്തേക്ക് അത് ഒച്ചയടപ്പായി, തലവേദനയായി, അങ്ങനെ പനിയായി, ഇപ്പോൾ ഇതാ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നുനാലായി .
ഇതൊക്കെയാണെങ്കിലും പനിക്കാലം പലപ്പോഴും ഒരു ആഘോഷമാണെനിക്ക്. ജോലിക്കു പോകേണ്ട, വീട്ടിലെ പണികളൊന്നും ചെയ്യേണ്ട, ഭക്ഷണം തയ്യാറാക്കേണ്ട, ഒരു കമ്പിളിക്കുള്ളിൽ മൂടിപ്പുതച്ചങ്ങനെ കിടക്കാം. അത്ര നാൾ വരെ ഊണുമേശയിൽ മാത്രം കാണപ്പെടുന്ന എൻറെ മൂന്നാൾ പട്ടാളം, സർവ്വസന്നദ്ധരായി അരയും തലയും മുറുക്കി എൻറെ ചുറ്റും കാണും. ചുക്കു കാപ്പി, മരുന്ന്, വെള്ളം എന്ന് വേണ്ട, ഞാൻ പറയുന്നതെന്തും എൻറെ അടുക്കലെത്തും ഞൊടിയിടയിൽ. ഇടയ്ക്കു എൻറെ പേരും പറഞ്ഞു "മറീന"യിൽ പോയി മസാലദോശയും സാമ്പാർ വടയുമൊക്കെ വാങ്ങാനും വല്യ ഉത്സാഹം തന്നെ . ഫോണിൽ കുത്തി തളർന്നിരിക്കുന്ന എന്റെ പാവം ഭർത്താവിനു വ്യത്യസ്ഥമായ അനവധി ജോലികൾ ചെയ്യാനുള്ള ഒരു അവസരവും ആണിത് . മാത്രമല്ല, ഇന്ദു ആന്റിയുടെ അവിയലും കറികളും ഷിഫ ആൻടിയുടെ പാൽക്കഞ്ഞിയുമൊക്കെ കൃത്യമായി ഇങ്ങെത്തുകയും ചെയ്യും.
ബന്ധങ്ങൾ പലപ്പോഴും എന്നെ അദ്‌ഭുതപ്പെടുത്തുന്നത് ഇങ്ങനെ സുഖമില്ലായ്മകളിലാണ്. നാട്ടിൽ നിന്നും ഇത്ര ദൂരെയാണെങ്കിലും ഒരു വേദന വന്നാൽ ഓടിയെത്തുന്ന സൗഹൃദങ്ങൾ എന്റെ സ്വന്തമാണ്. പലരും ഇവിടെ വന്നു പരിചയപ്പെട്ടവർ. ഭൂതകാലങ്ങൾ അപ്രധാനങ്ങളായവർ . ആരും പ്രത്യുപകാരം പ്രതീക്ഷിച്ചിട്ടല്ല പലപ്പോഴും പലതും ചെയ്യുന്നത് .
എനിക്കിവിടെ എഴുപത്തിയെട്ടു വയസ്സുള്ള ഒരു അമ്മൂമ്മയുണ്ട് . എന്റെ മക്കൾ അവരെ അമ്മൂമ്മ എന്നാണു വിളിക്കുന്നത് . ജീവിതത്തിൻറെ ഭൂരിഭാഗവും പല നാടുകളിൽ കഷ്ടപ്പെട്ട്, മക്കളെ നല്ല നിലയിലാക്കി ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞു ഇപ്പോൾ മുതിർന്ന പൗരന്മാർക്കുള്ള സദനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന 'അമ്മ . എന്റെ സ്വരം ഒന്ന് മാറിയാൽ വേവലാതിപ്പെടുന്ന ഒരമ്മ . ബന്ധങ്ങളുടെ കണക്കെടുപ്പു നടത്തിയാൽ എനിക്കാരുമല്ല അവർ. പക്ഷെ, അവർ എന്നെ "മോളെ" എന്നു വിളിക്കുമ്പോൾ നിറയുന്ന ആ സ്നേഹത്തിന് എന്റെ അമ്മയുടെ ഗന്ധമാണ് .
നാട്ടിൽ എനിക്ക് ഒട്ടനവധി സുഹൃത്തുക്കളുണ്ട് . അതിൽ രണ്ടു പേരെക്കുറിച്ചു പറയാതെ വയ്യ . തത്കാലത്തേക്ക് അവർക്കു ഞാൻ ഹരിയെന്നും ഗീതുവെന്നും പേരു കൊടുക്കാം . എല്ലാ ദിവസവും വിളിച്ചു ഞാൻ വിശേഷങ്ങൾ പങ്കു വെക്കാറില്ല ഇവരോട് . എന്നാലും, എൻറെ നമ്പർ ഫോണിൽ തെളിഞ്ഞാൽ ഹരി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഇന്ന് എന്താണുണ്ടായത്,എന്ന് . ഒരു പടി കൂടെക്കടന്നു ചിലപ്പോൾ ഗീതു ചോദിക്കും, കഴിഞ്ഞാഴ്ച എന്തായിരുന്നു വിശേഷം. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ ഒരു പ്രതിഫലനം പോലെ അറിയുന്ന രണ്ടു പേര്. ബന്ധങ്ങൾ വീണ്ടും അതിശയിപ്പിക്കുന്നു.
ഒടുവിൽ, ഇന്നു സംസാരിച്ചപ്പോൾ മറ്റൊരു സുഹൃത്തു പറയുന്നു, " ചേട്ടന്റെ അമ്മ കിടപ്പിലാണ്, എല്ലാത്തിനും ഞാൻ അരികിൽ വേണം, ഇനിയിപ്പോൾ അവിടെനിന്നും ഒരു തിരിച്ചുവരവ് അമ്മക്ക് ആവുമൊന്നു അറിയില്ല". നാട്ടിലെ തിരക്കുള്ള ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ അവളോട് എങ്ങനെ എല്ലാം കൈകാര്യം ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, "ഇതൊക്കെ ഒരു ഭാഗ്യം ആണ് ഷാ. നന്മ ചെയ്യാൻ ദൈവം നമുക്കു തരുന്ന അവസരം, എല്ലാം എനിക്ക് ശീലമായിക്കഴിഞ്ഞു". സ്നേഹത്തിന്റെ വിരൽസ്പർശമായി എന്റെ മുന്നിൽ അവളും .
എവിടെ നിന്നൊക്കെയോ കടന്നുവന്ന് എത്തിനോക്കിയും കൂടെയൊഴുകിയും യാത്ര ചോദിക്കുക പോലും ചെയ്യാതെ പടിയിറങ്ങിപ്പോയും കണ്ടില്ലെന്നു നടിച്ചും ഇനിയുമുണ്ട് ഒട്ടേറെ ബന്ധങ്ങൾ . നമ്മുടെ ജീവിതത്തിൻറെ വീണക്കമ്പികളാണ് , അമൂല്യങ്ങളാണ് അവ . അറിഞ്ഞോ അറിയാതെയോ ആ വീണയിൽ നിന്നും അപശ്രുതികൾ ഉയർത്താതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട് ഞാൻ , ആ നാദം ശാന്തി പരത്തി നിറഞ്ഞൊഴുകട്ടെ.