കുറച്ചു ദിവസ്സമായി ഓഫീസിൽ പഴയ ആരവവും പൊട്ടിച്ചിരികളുമൊന്നും മുഴങ്ങിക്കേൾക്കാറില്ല. വളരെ കൃത്യമായി പറഞ്ഞാൽ സാമ്പത്തിക മാന്ദ്യം പ്രമാണിച്ചു ഫെഡറൽ ഗവൺമെൻറ് പല പദ്ധതികളുടെയും ഫണ്ട് നിർത്തലാക്കാൻ പോകുന്നു എന്ന വാർത്ത വന്ന അന്നുമുതൽ. ചില ഇ- മെയിലുകൾ ആ അന്തരീക്ഷത്തിന് കൂടുതൽ കടുപ്പം പകർന്നു. നിശ്ശബ്ദത വല്ലാതെ ശ്വാസം മുട്ടിക്കുമ്പോൾ എഴുന്നേറ്റ് അടുത്തിരിക്കുന്ന ആളുകളോട് എന്തെങ്കിലുമൊക്കെ പറഞ്ഞു ഒന്ന് ആശ്വസിക്കാമെന്ന് കരുതിയാലും ഒടുവിൽ അതവസാനിക്കുന്നത് "എത്ര ലേ ഓഫ് പ്രതീക്ഷിക്കാം " എന്ന കണക്കുകൂട്ടലുകളിലായിരിക്കും.
അത്തരമൊരു മരവിച്ച അന്തരീക്ഷത്തിലാണ് ഉച്ചയ്ക്ക് റിസെപ്ഷനിസ്റ് വിളിക്കുന്നത് , "നിങ്ങളുടെ ക്ലയന്റ് ഹാന കാണണമെന്ന് പറയുന്നു ". അല്പനേരത്തേക്കെങ്കിലും രക്ഷപ്പെടാനുള്ള ഒരവസരമെന്ന് കരുതി വേഗം ഡയറി എടുത്തു അങ്ങോട്ട് ചെന്നു . ഹാന എന്നെ കണ്ട് വളരെ മനോഹരമായി പുഞ്ചിരിച്ചു . അവളുടെ സ്പ്രിങ്ങുപോലെ ചുരുണ്ട മുടിയിഴകൾ പലതായി പിന്നിയിട്ടിരിക്കുന്നു . തലയിൽ ഒരു തൊപ്പിയും വച്ചിട്ടുണ്ട് .
പുതിയതായി തുടങ്ങിയ എംപ്ലോയ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിലെ ക്ലയന്റ് ആണ് . ക്ലാസ്സിൽ വല്ലാതെ സ്ട്രെസ്സ്ഡ് ആണെന്നും നിസ്സാരകാര്യങ്ങൾക്കുപോലും കണ്ണ് നിറയുന്നുവെന്നും ഇമോഷണൽ ആകുന്നുവെന്നും ക്ലാസ്സെടുക്കുന്ന പരിശീലക വന്നു പറഞ്ഞപ്പോഴേ ഹാനയെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും വിചാരിച്ചിരുന്നതാണ് . അപ്രതീക്ഷിതമായുണ്ടായ മറ്റു പല കാര്യങ്ങളിലും പെട്ട് അത് നടന്നില്ല.
എങ്കിലും അവളുടെ പുഞ്ചിരിക്കുന്ന മുഖവും വലിയ കണ്ണുകളും കാണുമ്പോഴെല്ലാം ഇവളുടെയുള്ളിൽ എനിക്കായി ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടെന്നു എനിക്ക് തോന്നാറുണ്ടായിരുന്നു .
റൂമിലേക്കിരുന്ന ഉടനെ ഞാൻ ഹാനയോടു പറഞ്ഞു , "നീ വളരെ സുന്ദരിയായിരിക്കുന്നൂ കേട്ടോ ". അവൾ വളരെ സന്തോഷത്തോടെ ചിരിച്ചു തലയാട്ടി . എന്നിട്ട് മടിച്ചു മടിച്ചു പറഞ്ഞു , "എനിക്ക് ഒരു സഹായം ചെയ്യുമോ ? " അവൾ ബാഗിൽ നിന്ന് ഒരു ചുവന്ന ഹൃദയത്തിന്റെ രൂപം പുറത്തെടുത്തു , "ഇത് നിങ്ങൾക്കാണ് . നാളെ സ്നേഹത്തിന്റെ ദിവസമാണെന്നാണ് അയാൾ എന്നോട് പറഞ്ഞത് ".
ഫെബ്രുവരി 14, വാലെന്റൈൻസ് ഡേ . ഞാൻ ചിരിച്ചുകൊണ്ട് ആ ഹൃദയം വാങ്ങി . എന്നിട്ട് ചോദിച്ചു , "ആരാണ് നിന്നോടിത് പറഞ്ഞത് ? എന്തുപകാരത്തിനുള്ള കൈക്കൂലി ആണിത് ?"
പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു . പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു . "അതൊരു കഥയാണ്" .
ഞാൻ കാത്തിരുന്ന കഥ ഒരു പ്രണയത്തിന്റെ കഥയാണെന്ന് ആ ഹൃദയം എനിക്കൊരു സൂചന തന്നു .
"ഞാൻ ക്യാനഡയിൽ വന്നിട്ട് 14 വർഷമായി . ഇരുപതു വയസ്സുള്ളപ്പോൾ അഭയാർത്ഥിയായിട്ടാണ് ഇവിടെ എത്തിയത് . അതിനും രണ്ടു വര്ഷം മുൻപാണ് മറ്റൊരു പ്രദേശത്തുനിന്നും അയാളുടെ കുടുംബം ഞങ്ങളുടെ അടുത്തേക്ക് താമസിക്കാനെത്തുന്നത് . സൗമ്യമായ സംസാരവും സ്നേഹവും കൊണ്ട് ഞങ്ങൾക്കെല്ലാവർക്കും അയാൾ പ്രിയപ്പെട്ടവനാകുന്നത് . ഒടുവിൽ അത് ഞങ്ങൾ രണ്ടുപേർ മാത്രം അറിയാവുന്ന പ്രണയമാകുന്നത് .
ആഭ്യന്തര യുദ്ധത്തെ തുടർന്ന് ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോളാണ് ഒരു സന്നദ്ധ സംഘടന വലിയൊരുകൂട്ടം ആളുകളെ ഇങ്ങോട്ട് സ്പോൺസർ ചെയ്തത് . ഒരാളെങ്കിലും രക്ഷപ്പെടട്ടേ എന്ന് കരുതി അച്ഛനും അമ്മയും അയാളും നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ ഹൃദയം തകരുന്ന വേദനയിലും അയാളോട് യാത്രപറഞ്ഞു ഇങ്ങോട്ടു തിരിച്ചത് .
ഉറ്റവരും ഉടയവരുമില്ലാതെ പുതിയൊരു നാട്ടിലേക്കെത്തുക , ഒരു പക്ഷേ അത് അനുഭവിച്ചവർക്കു മാത്രമറിയാവുന്ന ഒരു ഞെട്ടലാണ് . കണ്ണടച്ചാൽ തെളിയുന്ന ദയനീയ മുഖങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾ. ഇവിടെ വന്നപ്പോൾ ആ സംഘടനയിലെ ആളുകൾ ഒരുപാട് സഹായം ചെയ്തു. ഞങ്ങളെ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചു , ചെറുതെങ്കിലും ഓരോ ജോലി തരപ്പെടുത്തിത്തന്നു . അക്കൂടെ ഞാൻ ഇംഗ്ലീഷ് ക്ലാസ്സിനും പൊയ്ക്കൊണ്ടിരുന്നു . അപ്പോഴേക്കും നാലുവർഷങ്ങൾ കടന്നുപോയിരുന്നു . ഇതിനിടെ യുദ്ധത്തിൽ കുടുംബത്തിൽ ഒരാളുപോലും അവശേഷിക്കാതെ കടന്നുപോയത് ഞാൻ അറിഞ്ഞില്ല. "
അഞ്ചു വര്ഷങ്ങള്ക്കു ശേഷം ഞാൻ എത്യോപ്യയിലേക്കു തിരികെച്ചെല്ലുമ്പോൾ അയാളും കുടുംബവും മാത്രമാണ് എനിക്ക് വേണ്ടപ്പെട്ടവരായി അവശേഷിച്ചിരുന്നത് . എല്ലാവരും എന്നോട് വല്യ സ്നേഹവും അനുകമ്പയും കാണിച്ചു . അവധികഴിഞ്ഞു കാനഡയിലേക്ക് മടങ്ങുമ്പോൾ എനിക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ . എങ്ങനെയും അവരെ ഇങ്ങോട്ട് എത്തിക്കുക .
ഞാൻ പഠനം നിർത്തി ,പകൽ മുഴുവൻ കടകളിൽ ജോലി ചെയ്തു. രാത്രി ക്ലീനിങ് ജോലിക്കു പോയി . ഒരു നേരം മാത്രം വയറു നിറച്ചു ഭക്ഷണം കഴിച്ചു. അങ്ങനെ രണ്ടുവർഷത്തിനുള്ളിൽ ഞാൻ അയാളെയും സഹോദരിയെയും മാതാപിതാക്കളെയും സ്പോൺസർ ചെയ്തു ക്യാനഡയിൽ കൊണ്ടുവന്നു .
പിന്നീട് കുറച്ചു നാളത്തേക്ക് വളരെ സന്തോഷകരമായിരുന്നു ജീവിതം. ഞങ്ങൾ വിവാഹം കഴിച്ചു , ഞാൻ ജോലിക്കുപോയി അയാളെ പഠിപ്പിച്ചു , അയാൾക്ക് നല്ല ജോലി കിട്ടി , ഞങ്ങൾക്ക് രണ്ടു കുട്ടികളുണ്ടായി .
വരുമാനം ആയിത്തുടങ്ങിയതോടെ ആളുടെ സ്വഭാവത്തിൽ ചില്ലറ മാറ്റങ്ങൾ വന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു . സഹോദരിയെ വിവാഹം കഴിച്ചയച്ചു . അച്ഛനും അമ്മയും മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി . എന്റെ ജോലിയെ പുച്ഛമായി തുടങ്ങി , ഭാഷയെ പരിഹസിച്ചു തുടങ്ങി . എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല. എനിക്ക് അയാളെ അത്ര ഇഷ്ടമായിരുന്നു . അയാളില്ലാതെ ഒരു ജീവിതം എനിക്ക് ചിന്തിക്കാനേ ആവുമായിരുന്നില്ല.
രണ്ടു വർഷം മുൻപ് അയാൾ വേറെ വീട്ടിലേക്ക് താമസം മാറി , അയാളുടെ
ഓഫീസിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കൂടെ . അയാളുടെ അന്തസ്സിനും പദവിക്കും ഞാൻ ഒട്ടും അനുയോജ്യയല്ലെന്ന് പറഞ്ഞു . ഞാൻ കരഞ്ഞുപറഞ്ഞു , എന്നെ വിട്ടു പോകരുതെന്ന് . ആ പെൺകുട്ടിയെയും കൊണ്ട് ഇവിടെത്തന്നെ താമസിക്കാൻ അപേക്ഷിച്ചു. എനിക്ക് ഭ്രാന്താണെന്ന് അയാൾ പറഞ്ഞു . ക്യാനഡയിലെത്താൻ വേണ്ടി മാത്രമാണ് എന്നോട് സ്നേഹം കാണിച്ചതെന്ന് വിളിച്ചു പറഞ്ഞു '
ഒന്നു നിർത്തി ഒന്നും മിണ്ടാതിരിക്കുന്ന എന്റെ നേരെ അവൾ നോക്കി. അപ്പോഴാണ് ഞാൻ ഇമവെട്ടാതെ അവളെത്തന്നെ നോക്കിയിരിക്കുകയാണെന്നു ഞാൻ ഓർത്തത് . ശരിക്കും പറഞ്ഞാൽ ഒരു ചിത്രത്തിലെന്നപോലെ ഓരോന്നും എന്റെ മുന്നിൽ തെളിയുകയായിരുന്നു.
കണ്ണീർ തുടയ്ക്കാൻ മറന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ തുടർന്നു , 'എന്തിനും ഞാൻ തയ്യാറായിരുന്നു, പക്ഷെ അയാൾ പോയി , എന്നെ പരിഹസിച്ചുകൊണ്ട് തിരിഞ്ഞുനോക്കാതെ, കുട്ടികളെപ്പോലും മറന്ന്. "
കുറെ ദിവസങ്ങൾ ഞാൻ ഒരിടത്തേക്കും പോയില്ല. പള്ളിയിൽ മാത്രം പോയി. കഥകൾ എല്ലാം കേട്ട പാസ്റ്റർ ആണ് പറഞ്ഞത് , ജീവിതത്തിൽ തോൽക്കാൻ എളുപ്പമാണ്, തോൽപിക്കപ്പെടാതിരിക്കാനാണ് നമ്മൾ നോക്കേണ്ടതെന്ന് . അദ്ദേഹം ഒരു കൗൺസിലറെ പരിചയപ്പെടുത്തിത്തന്നു . കുട്ടികൾക്ക് സഹായമെത്തിച്ചു . മെല്ലെ മെല്ലെ ഞാൻ ജീവിതത്തിലേക്ക് തിരികെയെത്തി. അങ്ങനെയാണ് ഞാൻ പഠിക്കാൻ തീരുമാനിക്കുന്നതും ഇവിടെയെത്തുന്നതും ".
അവൾ ബാഗിൽ നിന്ന് റോസാപ്പൂക്കൾ നിറഞ്ഞ ഒരു കാർഡ് എടുത്തു , "ഇതിൽ എനിക്ക് നല്ല ഇംഗ്ലീഷിൽ രണ്ടുവരി പ്രണയ കവിത എഴുതിത്തരുമോ ? അയാൾക്ക് കൊടുക്കാനാണ് , ഒരു പക്ഷേ എവിടെയെങ്കിലും വച്ചു കണ്ടുമുട്ടിയാലോ ".
ഞാൻ ആ കാർഡ് വാങ്ങി, അവളുടെ നേരെ നോക്കി . ആ കണ്ണുകൾക്ക് എന്തൊരു തിളക്കമാണ്. പ്രണയത്തിന്റെ എത്ര വര്ണങ്ങളാണ് നിറഞ്ഞു നിൽക്കുന്നത് . ഒന്നും എഴുതാതെ കാർഡ് അവളുടെ കയ്യിൽ തന്നെ തിരികെ കൊടുത്തു . " നീ വളരെ സുന്ദരിയാണ് ഹാന, സ്നേഹം നിറഞ്ഞവളും . നീ പഠിക്കൂ , നല്ല നിലയിലെത്തൂ . സ്നേഹത്തിനു ഭാഷയില്ല , അതറിയുന്നൊരാൾ നിനക്കായി വരും , അത് പക്ഷേ ഇയാളല്ല . ഇയാൾ നിന്നെ അർഹിക്കുന്നില്ല ".
അവൾ എഴുന്നേറ്റു . "നിങ്ങൾ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? ഹൃദയം നുറുങ്ങുന്ന വേദനയിൽ ആ സ്നേഹത്തിനു വേണ്ടി യാചിച്ചിട്ടുണ്ടോ ? ഉണ്ടായിരിക്കും . അല്ലെങ്കിൽ നിങ്ങൾക്ക് എന്നെ ഒരിക്കലും മനസ്സിലാക്കാനാവില്ല ".
എന്റെ കഥകളുടെ ഭാണ്ഡക്കെട്ടിലേക്ക് അവളുടെ ചുവന്ന ഹൃദയം ചേർത്തുവെച്ചു കണ്ണീർ നനവൊപ്പി അവൾ നടന്നു നീങ്ങുന്നത് അവ്യക്തമായി ഞാൻ കണ്ടു നിന്നു . തിരികെ സീറ്റിലെത്തിയപ്പോൾ ലേ ഓഫിനെക്കുറിച്ചു ഘോരഘോരം സംസാരിച്ചുകൊണ്ടിരുന്ന മരിയയോട് " ഒരിക്കലെങ്കിലും പ്രണയത്തിൽ നിന്നും നിനക്ക് ലെ ഓഫ് കിട്ടിയിട്ടുണ്ടോ " എന്ന് മൗനമായി ചോദിച്ചു .