"ജീവിതത്തിൽ നിങ്ങൾക്കു പിണഞ്ഞ ഒരു അമളിയെക്കുറിച്ചു പറയൂ " ആവശ്യം മകളുടേതാണ്. "നിന്റെ അച്ഛനെ വിവാഹം ചെയ്തത് തന്നെ " എന്ന സ്ഥിരം കോമെഡി പറയാൻ തുടങ്ങുംമുമ്പേ അവൾ പറഞ്ഞു, "സ്ഥിരം നമ്പർ ഒന്നും പറയരുത്, പ്ലീസ് ". മോളുടെ ക്ലാസ്സിലെ ഇന്നത്തെ ചർച്ചാവിഷയമാണ് .
ഭൂതകാലം അമളികളാൽ സമ്പന്നമാണെന്ന് പറയാതെ വയ്യാ. അറിഞ്ഞും അറിയാതെയും ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളെക്കുറിച്ചോർത്തു പിന്നീട് ഒത്തിരിച്ചിരിച്ചിട്ടുണ്ട് . പക്ഷേ, പലതും അങ്ങനെ വിളിച്ചുപറയാൻ മനസ്സിലെ ഈഗോ പലപ്പോഴും സമ്മതിക്കാറില്ല.
രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് , വീടിനടുത്തു തന്നെ ഒരു തോട് (ചെറിയ പുഴ) ഒഴുകുന്നുണ്ട് . അവിടെ കുളിക്കാൻ പോവുക എന്നത് വളരെ ദുർഘടമായ ഒരു സ്വപ്നമാണ് . അച്ഛൻ സമ്മതിക്കില്ല, പശുവിനുള്ള പുല്ലു പറിക്കാം, മുറ്റമടിക്കാം, വീട് വൃത്തിയാക്കാം എന്നിങ്ങനെ പല പല വാഗ്ദാനങ്ങളും ചെയ്ത് ഞാനും ചേച്ചിയും കൂടി അച്ഛന്റെ പുറകെ നടക്കും. ഒടുവിൽ അപൂർവ്വമായി വല്ലപ്പോഴും സമ്മതം കിട്ടും . പോകുന്നിടത്തെല്ലാം കമ്മലോ മാലയോ ഒക്കെ കളഞ്ഞു പാരമ്പര്യമുള്ളതിനാൽ "ഒന്നും കളഞ്ഞിട്ടു വന്നേക്കരുത് " എന്ന കർശന നിർദ്ദേശത്തിലാവും തോട്ടിലേക്ക് ഓടുക .
അങ്ങനെ, അന്നും സമ്മതം കിട്ടി. ചേച്ചിയും അനിയത്തിയും കൂടി തോട്ടിലേക്ക് യാത്രയായി. മുട്ടൊപ്പം വെള്ളം ഉണ്ട് , ഒരുവിധം നല്ല ഒഴുക്കുമുണ്ട് . തോട്ടിലേക്കിറങ്ങിയപ്പോൾ ആണ് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്, കാതിൽ കിടന്ന കമ്മൽ വീട്ടിൽ ഊരിവെക്കാൻ മറന്നു . അതെങ്ങാനും വെള്ളത്തിൽ വീണുപോയാലോ . പേടികൂടിയപ്പോൾ കാര്യം ചേച്ചിയോട് പറഞ്ഞു . "അതിനെന്താ, നീ അതങ്ങു ഊരിവച്ചോ ". തോടിനു നടുക്കു നിന്നുതന്നെ കമ്മൽ രണ്ടും ഊരി . വെക്കാൻ ഒരു സ്ഥലം തിരഞ്ഞു. അപ്പോളാണ് തോടിനരികിൽ നിന്നിരുന്ന ചേമ്പില കണ്ണിൽപ്പെട്ടത് . ചേച്ചി ചേമ്പില പറിച്ചെടുത്തു വിടർത്തിപ്പിടിച്ചു. വലിയ ആശ്വാസത്തിൽ ഞാൻ കയ്യിലെ കമ്മലുകൾ അതിലേക്ക് വെച്ചു . "ബ്ലും " ഒരൊച്ച കേട്ട് നോക്കുമ്പോൾ ചേമ്പിലയിലെ നടുവിലെ സുഷിരത്തിലൂടെ കമ്മൽ താഴെ വെള്ളത്തിൽ.. നിമിഷാർദ്ധത്തിൽ ഒഴുക്കിൽ മണൽ വന്നു മൂടി. ശ്വാസം നിലച്ചപോലെ തുറിച്ച നാലുകണ്ണുകൾ പരസ്പരം നോക്കി അന്ധാളിച്ചുനിന്നു.
അന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ ഓർമ്മയിലില്ല , എന്തായാലും അതത്ര സുഖമുള്ള സ്വീകരണമായിരുന്നില്ല.
മകൾ തലകുത്തിമറിഞ്ഞു ചിരിക്കുകയാണ്, "അമ്മാ, എങ്ങനെ ഇത്ര പൊട്ടത്തരം ചെയ്തു, രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുറെയൊക്കെ ബോധം ഉണ്ടാവില്ലേ " .
അമളിയെക്കുറിച്ചു ചോദിച്ചപ്പോൾ എന്തെങ്കിലും പറഞ്ഞു തടിതപ്പിയാൽ മതിയായിരുന്നെന്നു ഉള്ളിലിരുന്ന് ആ പഴയ രണ്ടാം ക്ലാസ്സുകാരി വിളിച്ചുപറഞ്ഞു . രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൻ എന്നെ വളരെ സഹതാപത്തിൽ ഒന്ന് നോക്കി . കുടുംബസമാധാനത്തെക്കുറിച്ചു നല്ല ബോധ്യമുള്ള ഭർത്താവ് "ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനാവില്ലല്ലോ " എന്ന ഭാവത്തിൽ ചിരിയടക്കിയിരിക്കുന്നു . എങ്കിലും ഓർത്തോർത്തു ചിരിക്കാനും സങ്കടപ്പെടാനും ഒരു കുന്ന് ഓർമ്മകൾ കൂട്ടിനുണ്ടല്ലോ എന്നോർത്തപ്പോൾ എനിക്ക് അഭിമാനം തോന്നി .
"ഇനിയെന്തെങ്കിലും ..?" അവൾ ഉത്സാഹക്കമ്മറ്റിയായി. അമളികൾ ധാരാളമുണ്ടെങ്കിലും ,ചരിത്രമാഹാത്മ്യങ്ങളൊക്കെ വിളമ്പി വീണ്ടും ഒരു ചിരിക്ക് ഇരയാവാനുള്ള മനക്കട്ടിയില്ലാത്തതിനാൽ , "അതിനു ശേഷം ഞാൻ വളരെ ബുദ്ധിയുള്ള കുട്ടിയായിരുന്നു " എന്ന് പറഞ്ഞു കഥ ശുഭപര്യവസായിയാക്കി .