അതൊരു വല്ലാത്ത ഗാനമാണ്, "മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ..." നമ്മുടെ ചെവിയിലൂടെ കയറി, മനസ്സിന്‍റെ ഓരോ ഇഞ്ചിലും കടന്നു ചെന്നു ഒരു നീറ്റലായി, നമ്മുടെ ചിന്തകളെ ഇറുക്കിപ്പിടിച്ചു, കണ്ണുകളില്‍ എവിടെയോ ഒരു നനവു പൊടിയിച്ചു, അലിഞ്ഞലിഞ്ഞു ഇല്ലാതാവുന്ന ഗാനം.
മരണം മിക്കപ്പോഴും അങ്ങനെയാണ്, എത്ര പെട്ടെന്നാണ് ജീവിതങ്ങള്‍ മാറി മറിയുന്നത്. എന്‍റെ ഓര്‍മകളില്‍ എന്നും കണ്ണീരു പൊടിക്കുന്ന ഒരു മരണം എന്‍റെ അമ്മാവന്റെതാണ്. പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്‍റെ കുട്ടിക്കാലത്തെ അവധിക്കാലങ്ങളും പെരുന്നാളുകളും സമ്പന്നമായിരുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും നഗരത്തില്‍ നിന്നുള്ള വരവോടെയാണ്. സ്നേഹതോടെയല്ലതെയുള്ള ഒരു ഓര്മ പോലും എനിക്ക് ഇല്ല. അങ്ങനെ എന്‍റെ ഒന്‍പതാം ക്ലാസ്സിലെ അവധിക്കാലത്ത് ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു. അതൊരു റംസാന്‍ നോമ്പുകാലം ആയിരുന്നു, ഒരു പെസഹ വ്യാഴാഴ്ച ,തലേ ദിവസം തന്നെ എല്ലാം കെട്ടിപ്പെറുക്കി ഇടാനുള്ള ഉടുപ്പുകളും എടുത്തു വച്ചു ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാന്‍ കിടന്നു. എറണാകുളത്തു ചെന്നാലുള്ള വിസ്മയക്കാഴ്ചകള്‍ കണ്ണുകളില്‍ നിറച്ചു എപ്പോഴോ ഉറങ്ങിപ്പോയി.
അര്‍ദ്ധരാത്രി അവിചാരിതമായി കോളിംഗ് ബെല്‍ മുഴങ്ങി, പപ്പ വാതില്‍ തുറക്കുമ്പോള്‍ അപരിചിതരായ രണ്ടു പേര്‍, ഒരു പോലീസ് ജീപ്പും. പപ്പായോടു അവര്‍ രഹസ്യമായി എന്തോ പറഞ്ഞു, തലയില്‍ കൈവച്ചു പപ്പ തളര്‍ന്നിരിക്കുന്നത് കണ്ടു. പിന്നീട് കൂട്ടക്കരച്ചിലായി, അങ്ങനെയാണു ഞങ്ങള്‍ കുട്ടികള്‍ അറിഞ്ഞത്, അങ്കിള്‍ മരണപ്പെട്ടിരിക്കുന്നു. അതൊരു നടുക്കമായിരുന്നു വളരെക്കാലത്തേക്ക്. കുറ്റവാളികള്‍ പിടിക്കപ്പെടുകയും അതുപോലെതന്നെ രക്ഷപ്പെടുകയും ചെയ്തു. ആ കുടുംബത്തിന്റെ ജീവിതവും മാറിമറിഞ്ഞു.
പിന്നീടു, ഇവിടെ കാല്‍ഗരിയില്‍ എത്തിയ ശേഷം കേട്ട നടുക്കുന്ന ഒരു ഓര്‍മ ഒരു സുഹൃത്തിന്‍റെ മകന്‍റെ മരണമായിരുന്നു. ഒരു മോട്ടോര്‍ ബൈക്ക് അപകടം. ഒരു അമ്മയുടെ ഹൃദയം തകര്‍ന്ന കരച്ചില്‍ ഇപ്പോഴും തുടരുന്നു.
ജീവിതം അങ്ങനെയങ്ങനെ , മരണമില്ലാത്ത എത്രയോ ഓര്‍മ്മകള്‍..
ഒറ്റക്കിരിക്കുമ്പോള്‍ ഓരോ ദിവസവും ഓരോ ചിന്തകളായി.......... ചിന്തകളുടെ ഗതി മാറ്റാന്‍ മനസ്സില്‍ വര്‍ണം നിറച്ചു റഫീക്ക് അഹമ്മദിന്‍റെ വരികള്‍ വീണ്ടും ഉയര്‍ന്നു പൊങ്ങുന്നുണ്ട്, "വാതിലില്‍ ആ വാതിലില്‍....."