അതേ. ചിലപ്പോൾ, അല്ല മിക്കപ്പോഴും നമ്മൾ അങ്ങിനെയാണ്. ജീവിതത്തിന്റെ ഒഴുക്കിന് വിഘ്നം വരാതിരിക്കാൻ അങ്ങു ചിരിച്ചുനില്കും. ഉള്ളിൽ എരിയുന്നതു കനലാണെങ്കിലും പകയാണെങ്കിലും മുഖത്ത് ഒരു ചിരി ഒട്ടിച്ചു വച്ചു , "ഞാൻ ഒരു മഹാൻ", അല്ലെങ്കിൽ "ഞാനാണു ആ ത്യാഗമയിയായ വനിത" എന്നൊരു തലക്കെട്ടോടെ.
പക്ഷേ , എന്താണു യാഥാർഥ്യത്തിൽ സംഭവിക്കുന്നത്? നമ്മൾ കുഴിച്ചു മൂടുന്നത് നമ്മളെ തന്നെയാണ്. അതൊരു മുഖം മൂടി മാത്രമാണ്. ജീവിതം എന്ന് നാം വിശേഷിപ്പിക്കുന്ന ഈ നാടകത്തിലെ ഒരിക്കലും അഴിച്ചുവക്കുവാൻ ആകാത്ത ഒരു പൊയ്മുഖം. പക്ഷേ, ചിലപ്പോഴെങ്കിലും കാണികളുടെ കയ്യടി നമ്മുടെ നെഞ്ചിലെ കനലിന്ടെ കാഠിന്യം കുറക്കുന്നു. പിന്നെപ്പിന്നെ, കയ്യടികൾക്ക് ശബ്ദം കുറവാണെന്ന് നമുക്ക് തോന്നിത്തുടങ്ങുന്നു. അപ്പോൾ ജീവിക്കതെപോയ ജീവിതത്തെക്കുറിച്ചുള്ള നഷ്ടബോധവും കുറ്റബോധവും നമ്മെ കാർന്നു തിന്നു തുടങ്ങുന്നു. അപ്പോൾ ആണ് നമ്മുടെ വല്യ തെറ്റില്ലാതിരുന്ന പഴയ മുഖം രൗദ്രഭാവം പ്രാപിച്ചു പതിന്മടങ്ങു പ്രത്യാഘാതങ്ങളു മായി കാണികളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
ഫലമോ, നമ്മൾ എന്തിൽ നിന്നും രക്ഷപ്പെടാനാണോ ഈ പൊയ്മുഖം അണിഞ്ഞത് , അത് തന്നെ നമുക്കു നഷ്ടമാവുന്നു.
സുഹൃത്തേ, ഇതു മറ്റാരുടെയും കഥയല്ല, ഒന്ന് ഉള്ളിലേക്കു നോക്കു, എന്ടെയും നിന്റെയും ആടി ഫലിപ്പിക്കാൻ പാടുപെടുന്ന ജീവിതം തന്നെയാണ്. ജീവിക്കണം, നഷ്ടബോധങ്ങളില്ലാതെ...