ഓരോ ആഘോഷങ്ങളും നമ്മില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളാണ്, നമ്മള് എവിടെ ആയാലും.... നാട്ടില്‍ കണിക്കൊന്നകള്‍ വിരിയുന്നുവെന്നു സുഹൃത്ത് വിളിച്ചു പറയുമ്പോള്‍ കണ്ണ് നനയുന്നതും മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍ ഉണരുന്നതും അത് കൊണ്ട് തന്നെ. നിറമാര്‍ന്ന ഒരു കൂട്ടായ്മയുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു.
ആഘോഷങ്ങളുടെ പ്രസക്തി അവിടെയാണ്. സ്നേഹത്തിന്ടെ തൂശനിലയിട്ടു നന്മയുടെ വെളുപ്പ് നിറഞ്ഞ ചോറ് വിളമ്പുമ്പോള്‍ നിറയുന്നത് വയറിനെക്കാള്‍ ഏറെ മനസ്സാണ്. കറികളുടെ സ്വാദ് നാവിലൂടെ മനസ്സിലേക്ക് ഇറങ്ങുമ്പോള്‍ സൌഹൃദവും സാഹോദര്യവും എല്ലാം ഒന്നാവുന്നു.
ഇടയ്ക്കു എപ്പോഴോ കൊച്ചു കൊച്ചു പിണക്കങ്ങളുടെ വലിയ മുറിവുകള്‍ ..... എങ്കിലും എത്ര പെട്ടെന്നാണ് അതൊക്കെ നമ്മള് മറക്കുന്നത് !! ജീവിതത്തിനു ഇതിലും വലിയ അര്‍ഥങ്ങള്‍ ഉണ്ടെന്നു മനസ്സിലാകുന്നത് !!!
ആഘോഷങ്ങള്‍ ഇനിയും ഓര്‍മകളുടെ പെരുമഴ പെയ്യിക്കട്ടെ...... കണ്ണ് നനയിക്കട്ടെ,....എങ്കിലും ഞാന്‍ അവയെ വല്ലാതെ സ്നേഹിക്കുന്നു ..... വരണ്ടു ഉണങ്ങുന്ന മനസ്സിനെ വല്ലപ്പോഴും തെളിനീര് നനച്ചു സൂക്ഷിക്കാന്‍ അവയ്ക്ക് കഴിയുന്നുണ്ടല്ലോ..