Tuesday, June 14, 2011

വസന്തമായ്‌........

ഒരു വസന്തകാലം....

മഞ്ഞിന്റെ മരവിപ്പാര്‍ന്ന വെളുപ്പില്‍ നിന്നും
നിറങ്ങളുടെ ഊര്‍ജമുള്ള പകലുകളിലേക്ക്...
നേര്‍ത്ത മഴച്ചാറലുകളുടെ  സന്ധ്യകളിലേക്ക്..
പൂക്കള്‍ നിറഞ്ഞ മര തണലുകളിലൂടെ
വിശാലമായ വഴിയോരങ്ങളിലൂടെ 
തനിയെ നടക്കുമ്പോള്‍, വീണ്ടും...
മനസ്സിലും ഒരു വസന്തം വിരിയുന്നു..
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളിലും
ചുണ്ടില്‍ പഴയൊരു പ്രണയകവിത...

ഒരു വ്യര്‍ത്ഥ മോഹം....

അവസാനിക്കാതിരുന്നെങ്കില്‍...
എന്ടെ ഈ പൂക്കളും..  പഴയൊരാ... പ്രണയവും...